സംസ്‌ഥാനത്ത് പക്ഷിപ്പനി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു

By News Desk, Malabar News
bird flu
Representational image
Ajwa Travels

ആലപ്പുഴ: സംസ്‌ഥാനത്ത് പക്ഷിപ്പനി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കോവിഡ് നോഡല്‍ ഓഫീസര്‍ മിന്‍ഹാജ് ആലം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്‌ടര്‍ ഡോക്‌ടർ എസ്‌കെ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.

ആലപ്പുഴയിലെത്തിയ ഇവര്‍ കലക്‌ടറുമായി കൂടിക്കാഴ്‌ച നടത്തി. പക്ഷിപ്പനി സ്‌ഥിരീകരിച്ച പ്രദേശങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തും. അതേസമയം, സര്‍ക്കാര്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക അപര്യാപ്‌തമാണെന്ന് ഐക്യ താറാവ് കര്‍ഷക സംഘം അറിയിച്ചു. കൂടാതെ, രോഗം ബാധിച്ച മേഖലകള്‍ക്ക് പുറത്തുള്ള താറാവുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചു.

National News: അമേരിക്കയുടെ കാര്യത്തിൽ വിഷമിക്കുന്നവർ ഇടക്ക് കർഷകരെക്കുറിച്ചും ഓർക്കണം; വിജേന്ദര്‍ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE