മമത ബാനർജി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചു; പരാതിപ്പെട്ട് ബിജെപി

By News Desk, Malabar News
mamata banarjee
മമതാ ബാനർജി

കൊൽക്കത്ത: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റ ചട്ടം തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജി ലംഘിച്ചുവെന്ന് ഇലക്ഷൻ കമ്മീഷനിൽ ബിജെപി പരാതി നൽകി. ബിജെപി റാലിയിൽ പങ്കെടുക്കുന്നവർ പണം വാങ്ങിയിട്ടാണ് പങ്കെടുക്കുന്നതെന്ന് മമത ആരോപിച്ചുവെന്നാണ് പരാതിയുടെ ഉളളടക്കം.

കുൽപി ​ഗ്രാമത്തിലെ തിര‍ഞ്ഞെടുപ്പ് പ്രചാരണ പ്രസം​ഗത്തിലാണ് മമത ഇപ്രകാരം പറഞ്ഞത്. മമതയുടെ പ്രസം​ഗം മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ്. ഇത് ജനങ്ങൾക്കിടയിൽ വിദ്വേഷവും കൈക്കൂലിയും പ്രോൽസാഹിപ്പിക്കുന്ന രീതിയാണെന്നും ബിജെപി ആരോപിച്ചു.

ബിജെപി റാലിയിൽ പങ്കെടുക്കുന്നതിന് ആളുകൾ പണം വാങ്ങുന്നു എന്ന് നിങ്ങൾ ആരോപിച്ചു. ബം​ഗാളികൾ ആത്‌മാഭിമാനമുള്ള ജനങ്ങളാണ്. ഈ പ്രസ്‌താവനയിലൂടെ നിങ്ങൾ ബം​ഗാളിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്‌തത്‌. താരകേശ്വറിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി, മമതക്ക് മറുപടിയായി പറഞ്ഞു.

Kerala News: മാളില്‍ തോക്ക് കണ്ടെത്തിയ സംഭവം; അന്വേഷണം കൂടുതല്‍ പേരിലേക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE