കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബിജെപി മന്ത്രിയുടെ ജൻമദിനാഘോഷം

By Syndicated , Malabar News
BJP minister's birthday celebration in violation of covid norms

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ജൻമദിനം ആഘോഷിച്ച് കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ. സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ആഘോഷം.

ശിവമോഗയിലെ ശുഭമംഗല സമുദായ ഭവനത്തിന്റെ കോമ്പൗണ്ടിനുള്ളിലെ ഗണപതി ക്ഷേത്രത്തിലാണ് വിലക്കുകള്‍ ലംഘിച്ച് മന്ത്രിയും കുടുംബവുമെത്തിയത്. ക്ഷേത്രം ഉൾപ്പെടുന്ന സ്‌ഥലത്തെ പ്രധാന കെട്ടിടം കഴിഞ്ഞ ദിവസം കോവിഡ്​ കെയർ സെന്ററായി മാറ്റിയിരുന്നു.

നിരവധി കോവിഡ് രോഗികള്‍ ചികിൽസയില്‍ കഴിയുന്ന സ്‌ഥലത്ത്‌ 30 മിനിറ്റോളം ഈശ്വരപ്പയും കുടുംബവും തങ്ങിയതായാണ് വിവരം. എന്നാൽ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

Read also: ഇന്ധനവിലയിൽ പ്രതിഷേധിച്ചു; ദിഗ്‌വിജയ സിംഗിനെതിരെ കേസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE