കോഴ വിവാദം; നിരപരാധിയെന്ന് ആത്‍മഹത്യാ കുറിപ്പ്, പിഎൻ ഷാജിയുടെ കുടുംബം രംഗത്ത്

കഴിഞ്ഞ ശനിയാഴ്‌ച തിരുവനന്തപുരത്ത് നടന്ന മാർഗംകളി മൽസരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. വിധി നിർണയത്തെപ്പറ്റി പരാതികൾ ഉയർന്നതോടെ മൽസരം റദ്ദാക്കി.

By Trainee Reporter, Malabar News
pn-shaji
പിഎൻ ഷാജി
Ajwa Travels

തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴ വിവാദം പുതിയ വഴിത്തിരിവിൽ. ആരോപണ വിധേയനായ വിധി കർത്താവ് പിഎൻ ഷാജിയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. താൻ മൽസരത്തിന് കോഴ വാങ്ങിയില്ലെന്നും നിരപരാധി ആണെന്നുമാണ് പിഎൻ ഷാജി ആത്‍മഹത്യാ കുറിപ്പിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതിയാണ് വിധി കർത്താവ് പിഎൻ ഷാജി.

ഇന്നലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു മരണം. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിൽ ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. കേസിലെ മറ്റു പ്രതികളായ രണ്ടു നൃത്ത പരിശീലകരും ഒരു സഹായിയും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.

കേരള സർവകലാശാല കലോൽസവത്തിൽ മൽസരഫലം അനുകൂലമാക്കുന്നതിന് സഹായം ആവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നതായി ഷാജിയുടെ കുടുംബം പറയുന്നു. ഷാജി തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്ന് സഹോദരൻ അനിൽ കുമാർ വ്യക്‌തമാക്കി. സംഭവത്തിൽ ഷാജി നിരപരാധിയാണെന്നും സഹോദരൻ പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ഷാജിയെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് 12 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

മൽസരഫലം അനുകൂലമാക്കി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഒരു ടീമിന് കൊടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ, ഷാജി വഴങ്ങിയില്ല. സംഭവത്തിൽ താൻ നിരപരാധി ആണെന്നും ഷാജി പറഞ്ഞതായി സഹോദരൻ പറഞ്ഞു. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാജി അസ്വസ്‌ഥനായിരുന്നു. മാനസിക പ്രയാസത്താൽ ഷാജി മറ്റുള്ളവരോട് അധികം സംസാരിച്ചിട്ടില്ല. തെറ്റ് ചെയ്‌തിട്ടില്ലെന്ന് അമ്മയെ മാത്രം ബോധ്യപ്പെടുത്തിയാൽ മതിയെന്നാണ് ഷാജി വീട്ടുകാരോട് പറഞ്ഞത്.

കഴിഞ്ഞ ശനിയാഴ്‌ച തിരുവനന്തപുരത്ത് നടന്ന മാർഗംകളി മൽസരവുമായി ബന്ധപ്പെട്ടാണ് കോഴ വിവാദം ഉണ്ടായത്. വിധി നിർണയത്തെപ്പറ്റി പരാതികൾ ഉയർന്നതോടെ മൽസരം റദ്ദാക്കി. മൽസരത്തിന്റെ വിധി നിർണയത്തിനെതിരെ യൂണിവേഴ്‌സിറ്റി കോളേജ് അപ്പീലും പരാതിയും നൽകിയിരുന്നു. തുടർന്ന് സംഘാടകർ പോലീസിനെ വിവരമറിയിച്ചു. സ്‌ഥലത്തെത്തിയ പോലീസ് വിധികർത്താക്കളായ ഷാജിയേയും മറ്റു രണ്ടുപേരെയും കസ്‌റ്റഡിയിൽ എടുത്തു. ഇതിനിടയിൽ ഇവിടെ വെച്ച് ഇവർക്ക് മദ്ദനമേറ്റതായും ആരോപണമുണ്ട്.

നിരപരാധികളായ തങ്ങളെ കേസിൽ കുടുക്കിയതാണെന്നും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നും രണ്ടാം പ്രതി ജോമറ്റ് പറഞ്ഞു. യൂണിവേഴ്‌സിറ്റി ആസ്‌ഥാനത്തിന് സമീപത്തെ വേദിയിലും പോലീസ് സ്‌റ്റേഷനിലും ഷാജി ഭയപ്പെട്ടാണ് നിന്നതെന്നും പറഞ്ഞു. അന്ന് രാത്രി തന്നെ ഇവരെ ജാമ്യത്തിൽ വിട്ടു. 11ന് വീട്ടിലെത്തിയ ഷാജി മനഃപ്രയാസം ബന്ധുക്കളെ അറിയിച്ചു. ഷാജിക്കെതിരെയുള്ള കോഴ ആരോപണം വസ്‌തുതാ വിരുദ്ധമാണെന്നും ചിലർ കുടുക്കിയതാണെന്നും ബന്ധുക്കൾ പറഞ്ഞു.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE