ബസപകടം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അനുശോചനവുമായി രാഷ്‌ട്രപതി

അതേസമയം, നിബന്ധനകൾ പാലിക്കാത്ത, കരിമ്പട്ടികയിലുള്ള അപകടത്തിൽ പെട്ട വിനോദയാത്ര ബസ് ഏൽപ്പിച്ച സ്‌കൂൾ അധികൃതർക്ക് എതിരെ നിയമ നടപടികൾ ആവശ്യമാണെന്ന ആവശ്യം ശക്‌തമാകുന്നുണ്ട്.

By Central Desk, Malabar News
Bus accident _ PM announces financial assistance _ President with condolence
Ajwa Travels

ന്യൂഡെൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രപതി പതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി.

വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടത്തിൽ 9 മരണവും 60 പേരുടെ പരുക്കിനും കാരണമായത്.

കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരും അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനുമാണ് ദുരന്തത്തിൽ മരിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്‌റ്റ് ബസാണ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്കു മറിഞ്ഞത്. അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസടുത്തിട്ടുണ്ട്.

Most Read: സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയത് കരിമ്പട്ടികയിലുള്ള ബസ്! 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE