വീടിന് സ്ഥലം വാങ്ങാൻ പോകുന്നവരാണോ? എങ്കിൽ മഴക്കാലം തിരഞ്ഞെടുക്കൂ

By Desk Reporter, Malabar News
Real estate_2020 jun 25
Representational Image
Ajwa Travels

നിങ്ങൾ പുതിയ വീട് പണിയാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ, അതിനായി സ്ഥലം വാങ്ങാൻ പ്ലാൻ ചെയ്യുന്നവരാണെങ്കിൽ, തീർച്ചയായും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു വീട് പണിയുന്നതിന്റെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ കാര്യമാണ് അതിനായുള്ള സ്ഥലം തിരഞ്ഞെടുക്കുകയെന്നത്. പൊതുവെ കുടുംബപരമായി കിട്ടുന്ന ഭൂമിയിൽ വീട് വയ്ക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാറില്ല. എന്നാൽ വീടിനാവശ്യമായ വസ്തു വില കൊടുത്തു വാങ്ങുന്നവർ തീർച്ചയായും കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

സ്ഥലം വാങ്ങുന്നതിനായി ഒരു ബ്രോക്കറെ സമീപിക്കുന്നതായിക്കും കൂടുതൽ ഉചിതം. സ്ഥലത്തിനായി നമ്മൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റ് ബ്രോക്കറോട് സംസാരിക്കുക. ശേഷം ആ ലിസ്റ്റിൽ വരുന്ന സ്ഥലങ്ങൾ പരിശോധിക്കുക. ജോലിസ്ഥലത്തിനടുത്തുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് ആയിരിക്കും കൂടുതൽ അഭികാമ്യം. അതോടൊപ്പം തന്നെ വിലക്കുറവിന്റെ പേരിൽ സാമൂഹിക അസമത്വങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങൾ വീട് പണിയാനായി തിരഞ്ഞെടുക്കാതിരിക്കുക.

വീട് പണിയുന്ന സ്ഥലത്തെ ജലലഭ്യതയും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആവശ്യത്തിന് ജലലഭ്യത ഉള്ള സ്ഥലമാണോ, കുടിവെള്ളം കോർപ്പറേഷൻ വഴിയാണോ അതോ കിണറുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാൻ ശ്രമിക്കുക. കിണറുകൾ ഉള്ള പ്രദേശമായിരിക്കും കൂടുതൽ നല്ലത്. ഒപ്പം തന്നെ സ്ഥലം വാങ്ങാൻ മഴക്കാലം തിരഞ്ഞെടുക്കുന്നതായിരിക്കും അനുയോജ്യം. കാരണം വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം വെള്ളക്കെട്ടുള്ളതാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ മഴക്കാലത്ത് സാധിക്കും. അതോടൊപ്പം തന്നെ വീട് വയ്ക്കുന്ന സ്ഥലത്തെ അയൽവാസിയുടെ ജീവിതനിലവാരം, സഹകരണമനോഭാവം എന്നിവയും പരിശോധിക്കുക. മാലിന്യസംസ്കരണത്തിനുള്ള സൗകര്യങ്ങൾ സ്ഥലതുണ്ടെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക.

വീടിന് പ്ലാൻ വരച്ചതിന് ശേഷം അതിനനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം. അത്തരത്തിൽ സ്ഥലം കണ്ടെത്തിയ ശേഷം ആധാരത്തിന്റെ കോപ്പി ആവശ്യപ്പെടുക. അത് വക്കീലിനെയും ബന്ധപ്പെട്ട അധികാരികളെയും കാണിച്ച് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ശേഷം വഴിത്തർക്കം, മാലിന്യനിർമ്മാർജ്ജന പ്രശ്നം എന്നിവ ആ സ്ഥലത്ത് നിലനിക്കുന്നുണ്ടോ എന്നും അന്വേഷിച്ചറിയുക. അതിനു ശേഷം മാത്രം സ്ഥലം വാങ്ങാനായി ടോക്കൺ നൽകുക. പിന്നീട് വില നിശ്ചയിച്ച് എഗ്രിമെന്റ് എഴുതി സ്ഥലത്തിന്റെ അഡ്വാൻസ് നൽകുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE