തെരുവുകളിൽ ‘നിലാവ്’ പരക്കും; ചെലവ് 296 കോടി

By News Desk, Malabar News
Cabinet approves plan to convert all street lights in the state to LED
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽഇഡി ആക്കി മാറ്റാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ‘നിലാവ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാകും. പദ്ധതി നിലവിൽ വരുന്നതോടെ തെരുവുകൾക്ക് കൂടുതൽ പ്രകാശം കിട്ടും. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വൈദ്യുത ബിൽ 50 ശതമാനം കുറയുമെന്നതും പദ്ധതിയുടെ സവിശേഷതയാണ്.

കുറഞ്ഞ ഊർജം മാത്രമേ എൽഇഡി ബൾബുകൾക്ക് ആവശ്യമുള്ളൂ. അതിനാൽ വൈദ്യുത ബിൽ ഒരു പരിധി വരെ കുറക്കാനാകും. പരിസ്‌ഥിതിക്കും ഇത് ഗുണകരമാണ്. 296 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. കിഫ്ബിയിൽ നിന്നാണ് ഇതിന് വേണ്ടിയുള്ള പണം കണ്ടെത്തുക. കേന്ദ്ര സർക്കാർ ഉടമസ്‌ഥതയിലുള്ള എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് (ഇഇഎസ്എൽ) ആണ് പദ്ധതിയുടെ കൺസൾട്ടന്റ്. ഈ ഏജൻസിയാകും എൽഇഡി വിളക്കുകൾ വാങ്ങി കെഎസ്ഇബി ബോർഡിനു കൈമാറുക.

7 വർഷമായിരിക്കും വാറന്റി. പദ്ധതിയിൽ പങ്കാളികളാകുന്ന തദ്ദേശ സ്ഥാപനങ്ങൾ ആവശ്യമുള്ള ബൾബുകളുടെ എണ്ണം കെഎസ്ഇബിയെ അറിയിക്കണം. സംഭരണം, വിതരണം, വാർഷിക അറ്റകുറ്റപ്പണി (എഎംസി) എന്നിവ സംബന്ധിച്ചു കെഎസ്ഇബി തദ്ദേശ സ്‌ഥാപനങ്ങളുമായി കരാർ ഒപ്പിടും. തദ്ദേശ സ്‌ഥാപനങ്ങളുടെ ആവശ്യം അനുസരിച്ച് കെഎസ്ഇബി ബൾബുകൾ വാങ്ങി സ്‌ഥാപിച്ച്‌ നൽകും. ഇവയുടെ പരിപാലനം തദ്ദേശ സ്‌ഥാപനങ്ങളുടെ ചുമതലയാണ്. കൂടാതെ നിശ്‌ചിത വരിസംഖ്യ വർഷം തോറും തദ്ദേശ സ്‌ഥാപനങ്ങൾ കെഎസ്‌ബിയിൽ അടക്കണം.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബൾബുകൾ സ്‌ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. തെരുവുകളിൽ കൂടുതൽ പ്രകാശം എത്തുന്നതോടെ രാത്രി പുറത്തിറങ്ങുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും ഇത് പ്രയോജനകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Also Read: മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുത്തില്ല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE