കണ്ണൂർ വിമാനത്താവളത്തിൽ കാർഗോ സർവീസിന് തുടക്കമായി

By News Desk, Malabar News
kannur international airport,
Ajwa Travels

കണ്ണൂർ: ഉത്തരമലബാറിലെ വാണിജ്യ, വ്യവസായ, കാർഷിക മേഖലയ്‌ക്ക് പുത്തൻ ഉണർവേകി കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്‌ട്ര കാർഗോ സർവീസിന് തുടക്കമായി. ഇത് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. വിദേശ വിമാന കമ്പനികളുടെ സർവീസ് കൂടി കേന്ദ്രം ഉടൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാർഗോ സർവീസ് യാഥാർഥ്യമായാത്. നിലവിൽ യാത്രാ വിമാനങ്ങളിലാകും ചരക്കുനീക്കം. നാല് ടൺ വരെ ഒരു വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കും. മുഴുവനായും ഓൺലൈനായാണ് സേവനങ്ങൾ. കൂടുതൽ വിമാനങ്ങളെ ആകർഷിക്കാനായി ഒരു വർഷത്തേക്ക് ലാൻഡിങ് പാർക്കിങ് ഫീസ് ഉണ്ടായിരിക്കില്ല. ആദ്യ കാർഗോ സർവീസ് ഷാർജയിലേക്കായിരുന്നു.

കാർഗോ വിമാനങ്ങളെ കണ്ണൂരിൽ എത്തിക്കാനുള്ള നീക്കവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഇതിനായി വിവിധ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. മലബാറിലെ കയറ്റുമതി സാധ്യതയുള്ള എല്ലാ വ്യവസായങ്ങൾക്കും കാർഗോ സർവീസ് സഹായകമാകും. കണ്ണൂരിൽ നിന്ന് വിമാനക്കമ്പനികളുടെ സർവീസ് തുടങ്ങണമെന്ന് നിരന്തരം സംസ്‌ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന് കാർഗോ സർവീസ് ഓൺലൈനായി ഉൽഘാടനം ചെയ്‌തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Also Read: ദുരന്തത്തിന് കാരണം ഇരട്ടന്യൂനമർദ്ദം; മരിച്ചവരുടെ കുടുംബത്തെ സർക്കാർ കൈവിടില്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE