കോവിഡ്; വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം
വയനാട്: ജില്ലയിൽ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിലാണ് നടപടി.
ഇനിമുതൽ വയനാട്ടില്‍ ഓരോ ടൂറിസം കേന്ദ്രങ്ങളിലും 500 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൂടാതെ ജില്ലയിലേക്ക് പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ്...
കർഷകനെ ഓടിച്ചു; ഓട്ടോറിക്ഷ കുത്തിമറിച്ചു; ഭീതി പരത്തി കാട്ടാന
ബത്തേരി: ചെതലയം പടിപ്പുരയിൽ ഭീതി പരത്തി കാട്ടാന. നാട്ടിലിറങ്ങിയ കാട്ടാന പുലർച്ചെ സൊസൈറ്റിയിലേക്ക് പാൽ കൊണ്ടുപോകാൻ ഇറങ്ങിയ കർഷകനെ ഓടിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിമറിക്കുകയും ചെയ്‌തു.
പടിപ്പുര ക്ഷേത്രത്തിനടുത്തുള്ള ജനവാസ കേന്ദ്രത്തിലാണ് ആന...
വനമേഖലയിൽ ഇനി വൈദ്യുതി മുടങ്ങില്ല; കെഎസ്‌ഇബിയുടെ അഭിമാന പദ്ധതി പൂർത്തിയായി
കൽപറ്റ: മഴക്കാലങ്ങളിൽ മുത്തങ്ങ അടക്കമുള്ള വയനാട്ടിലെ വനപാതകളിലെ ഇലക്ട്രിക് ലൈനുകളുടെ നാശം മൂലം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന ഗതികേടിന് അറുതി വരുത്തി കെഎസ്‌ഇബി. കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ വരെ പത്ത് കിലോമീറ്റര്‍...
കെ-ഫോൺ; ജില്ലയിലെ ആദ്യഘട്ട കേബിൾ ശൃംഖല പൂർത്തിയാവുന്നു
കൽപ്പറ്റ: സംസ്‌ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ട ലൈൻ വലിക്കൽ ജില്ലയിൽ പൂർത്തിയാകുന്നു. ഇതുവരെ 400 കിലോമീറ്ററോളം ലൈൻ വലിച്ചു കഴിഞ്ഞു. കണിയാമ്പറ്റ, കൽപ്പറ്റ, മീനങ്ങാടി, കൂട്ടമുണ്ട സബ്‌സ്‌റ്റേഷൻ പരിധിയിലാണ് കേബിൾ ശൃംഖല...
ഷിഗെല്ല നൂല്‍പ്പുഴയില്‍ നിയന്ത്രണ വിധേയം; ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് വെല്ലുവിളി
വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്‌ഥിരീകരിച്ച ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണമുള്ളവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍...
ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു-റമദാൻ ചന്തകൾ ആരംഭിച്ചു
കൽപ്പറ്റ: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ വിഷു-റമദാൻ ചന്തകൾ ആരംഭിച്ചു. ജില്ലാ ആസ്‌ഥാനത്തടക്കം 26 ചന്തകളാണ് ഇത്തവണ ഒരുക്കിയത്. കുടുംബശ്രീ കർഷക ഗ്രൂപ്പുകളുടെ പച്ചക്കറികളും കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങളുമുണ്ട്. പൊതുവിപണിയേക്കാൾ വിലക്കുറവിൽ...
വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചു കൊന്നു
വയനാട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ 12 വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചുകൊന്നു. കുപ്പാടി പാലായി രത്‌നമ്മയുടെ മുയലുകളെയാണു കഴിഞ്ഞ ദിവസം കൊന്നത്.
വീട്ടുമുറ്റത്തെ കൂട് തകർത്താണ് നായകൾ മുയലുകളെ പിടികൂടിയത്....
വന്യജീവികൾക്കായി 28 ജലസംഭരണികൾ ഒരുക്കി വനംവകുപ്പ്
വയനാട്: ജീവജാലങ്ങളുടെ ദാഹം മാറ്റാൻ മുന്നിട്ടിറങ്ങി വനംവകുപ്പ്. ഇത്തവണ ജില്ലയിൽ 28 ജലസംഭരണികളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശ്ശേരി എന്നീ മൂന്ന് മേഖലകളിലുമായി 300 ചതുരശ്ര കിലോമീറ്റർ വനത്തെ കാട്ടുതീയിൽ...








































