Mon, Apr 29, 2024
37.5 C
Dubai

ലോക്ക്ഡൗണിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇടപെടൽ തൃപ്‌തികരം; ഹൈക്കോടതി

കൊച്ചി: ലോക്ക്ഡൗണ്‍ കാലത്തെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം തൃപ്‌തികരമെന്ന് ഹൈക്കോടതി. ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് വിതരണം ആവശ്യപ്പെട്ടുള്ള ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി നടപടി. നിലവിൽ...

കോവിഡ് വ്യാപനത്തിനിടെ കൻവാർ യാത്രയുമായി യുപി; മൂന്ന് കോടിയോളം ആളുകൾ പങ്കെടുക്കുമെന്ന് സൂചന

ലക്‌നൗ: കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ കൻവാർ തീർഥയാത്രയുമായി യുപി. കൻവാർ യാത്രക്ക് ഉത്തരാഖണ്ഡ് വിലക്ക് ഏർപ്പെടുത്തിയിട്ടും പിൻമാറാൻ യുപി തയ്യാറായിട്ടില്ല. കൻവാർ തീർഥാടകരെ മാത്രമേ പുണ്യസ്‌ഥലങ്ങളിൽ അനുവദിക്കൂ എന്ന് യുപി...

കോവിഡ് ഇന്ത്യ; 41,000 രോഗമുക്‌തി, 38,792 രോഗബാധ, 624 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,09,46,074 ആയി. 624 മരണങ്ങളും...

പുൽവാമയിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

പുൽവാമ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു. ലഷ്‌കർ- ഇ- തൊയ്‌ബ കമാന്‍ഡര്‍ അയിജാസ് ഏലിയാസ് അബു കൊല്ലപ്പെട്ട ഭീകരരിൽ ഒരാളാണ്. ഇവരിൽ നിന്ന്...

വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അരീന സെക്‌ടറില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. നിയന്ത്രണ രേഖക്കപ്പുറത്ത് പാകിസ്‌ഥാൻ അധീനമേഖലയില്‍ നിന്നാണ് ഡ്രോണ്‍ വന്നതെന്ന് ബിഎസ്‌എഫ് അറിയിച്ചു. സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് ഡ്രോണ്‍ പാക് അധീന മേഖലയിലേക്ക്...

കോവിഡ് ‘കാപ്പ’ വകഭേദം; രാജസ്‌ഥാനിൽ 11 പേർക്ക് രോഗബാധ

ജയ്‌പൂർ: രാജസ്‌ഥാനിൽ 11 പേർക്ക് കോവിഡ്-19 കാപ്പ വകഭേദം റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി രഘു ശർമ അറിയിച്ചു. കോവിഡിന്റെ B.1.617.1 ഇനമാണ്​ കാപ്പ (Kappa) എന്നപേരിൽ അറിയപ്പെടുന്നത്. ഡെൽറ്റ, ആൽഫ വകഭേദങ്ങളെ പോലെ തന്നെ...

കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ് നിസാരമായി കാണരുത്; ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവകരമായി കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പോലെ ഇതിനെ കാണരുതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ആള്‍ക്കൂട്ടം വര്‍ധിച്ചതിന്റെ ഫലമാണ്...

ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്നവർക്ക് വൻ പരിതോഷികം പ്രഖ്യാപിച്ച് യുപി സർക്കാർ

ലക്‌നൗ: ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന സംസ്‌ഥാനത്ത് നിന്നുള്ള താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വ്യക്‌തി​ഗത ഇനങ്ങളിൽ സ്വർണം നേടുന്ന കളിക്കാർക്ക് ആറ് കോടി രൂപ പാരിതോഷികമായി നൽകുമെന്ന് യുപി...
- Advertisement -