സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

കൊച്ചി: ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൊച്ചി പ്രത്യേക കോടതിയില്‍ സി ബി ഐ റിപ്പോര്‍ട്ട് നല്‍കി. എഫ്.സി.ആര്‍.ഐ പ്രകാരമാണ് കേസ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാടിലാണ് കേസ് ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല.

കേസിലെ അഴിമതിയും വിദേശ സഹായം സ്വീകരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചോയെന്ന കാര്യവും സി ബി ഐ അന്വേഷണ വിധേയമാക്കും. രേഖകള്‍ ഉള്‍പ്പടെ പിടിച്ചെടുക്കാന്‍ വരും ദിവസങ്ങളില്‍ ലൈഫ് മിഷന്‍ ഓഫീസില്‍ സി ബി ഐ റെയ്ഡ് നടത്താനും സാധ്യതയുണ്ട്. മാത്രവുമല്ല സ്വപ്‌ന സുരേഷ് അടക്കമുളള വ്യക്തികളെ ചോദ്യം ചെയ്യാനുളള സാദ്ധ്യതയും ഏറെയാണ്.

ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് സി ബി ഐ കേസ് ഏറ്റെടുത്തിരിക്കുന്നത്. ലൈഫ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നാടകമാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Read Also: ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE