ശുചീകരണത്തിന് തുടക്കമായി; സ്‌കൂളുകളിൽ ഹാജർ, യൂണിഫോം നിർബന്ധമാക്കില്ല

By Team Member, Malabar News
Cleaning Process in Schools Started And Uniform and Attendence Are not Mandatory
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം എസ്എംവി സ്‌കൂളിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സംസ്‌ഥാന തല ശുചീകരണം ഉൽഘാടനം ചെയ്‌തത്‌. പിടിഎയുടേയും സന്നദ്ധ പ്രവർത്തകരുടേയും പങ്കാളിത്തതോടെയാണ് സംസ്‌ഥാനത്ത് നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

അതേസമയം 21ആം തീയതി മുതൽ സ്‌കൂളുകൾ തുറക്കുമ്പോൾ യൂണിഫോം, ഹാജർ എന്നിവ നിർബന്ധമാക്കില്ലെന്നും മന്ത്രി അറിയിച്ചു. 47 ലക്ഷം വിദ്യാർഥികളും ഒരു ലക്ഷത്തിൽ പരം അധ്യാപകരും മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ എത്തി തുടങ്ങും. സ്‌കൂളുകൾ പൂർണമായി പ്രവർത്തനം പുനഃരാരംഭിക്കുമ്പോൾ ആശങ്കയുടെ ആവശ്യമില്ലെന്നും, ആവശ്യമായ സജ്‌ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളിൽ തിങ്കളാഴ്‌ച മുതൽ വൈകിട്ട് വരെ പൂർണതോതിൽ അധ്യയനം ഉണ്ടായിരിക്കും. ഈ ക്‌ളാസുകളിലെ പാഠഭാഗങ്ങൾ മാർച്ചോടെ തീർത്ത് ഏപ്രിലിൽ വാർഷിക പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. അതേസമയം 10, 12 ക്‌ളാസുകളിലെ പാഠഭാഗങ്ങൾ ഈ മാസം 28ആം തീയതി തന്നെ തീർക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also: പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം; അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE