തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമിക്കുന്ന ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാനും, വിപണി കണ്ടെത്താനും സർക്കാരും മാനേജ്മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെഎഎൽ ആസ്‌ഥാനത്ത് സന്ദർശനം നടത്തിയ ശേഷം തൊഴിലാളി യൂണിയൻ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇ-ഓട്ടോയ്‌ക്ക് ഉപഭോക്‌താക്കളിൽ നിന്നും മികച്ച പ്രതികരണമാണുള്ളത്. വാഹന വിൽപനക്കാരും മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടായ ശ്രമത്തിലൂടെ ഉൽപാദനവും വിപണനവും വർധിപ്പിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. പൊതുമേഖലയിലെ നവ സംരംഭം എന്ന നിലയിൽ ഇപ്പോഴുള്ള പോരായ്‌മകൾ നികത്തും. സന്ദർശനത്തിനിടെ ഏതാനും വിൽപനക്കാരുമായി മന്ത്രി ഫോണിൽ സംസാരിച്ചു.
Read Also: കണ്ടെയ്ൻമെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിൻ; മുഖ്യമന്ത്രി