കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘർഷം; ജീവനക്കാർക്കും വിദ്യാർഥികൾക്കും പരിക്ക്

By Syndicated , Malabar News
Protest by burning Governor's effigy in Kannur; Case against ten people
Rep. Image
Ajwa Travels

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പരീക്ഷ ഭവന്‍ ജീവനക്കാരും തമ്മിൽ സംഘർഷം. ജീവനക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ ഭവന്‍ ജീവനക്കാരന്‍ ഷിബു, എസ്എഫ്ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് വിദ്യാര്‍ഥികളെ പരീക്ഷ ഭവനില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായാണ് എസ്എഫ്ഐ നേതാക്കളുടെ ആരോപണം.

“സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരിക്ഷ ഭവനില്‍ എത്തിയത്, എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാള്‍ വന്ന് ചോദ്യം ചെയ്‌തു. അയാളോട് നിങ്ങളാരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ മര്‍ദ്ദനമായിരുന്നു മറുപടി. പിന്നാലെ പരീക്ഷ ഭവനിലെ പതിനഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു”- വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു വിദ്യാര്‍ഥിക്ക് മാത്രമേ പരീക്ഷ ഭവന്റെ അകത്തേക്ക് പ്രവേശിക്കാനാവു എന്നത് വിദ്യാര്‍ഥികളോട് പറഞ്ഞു. എന്നാൽ വിദ്യാർഥികൾ അത് കേട്ടില്ലെന്നും ജോലി ചെയ്‌തുകൊണ്ടിരുന്ന ഉദ്യോഗസ്‌ഥന് മേല്‍ തട്ടി കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരീക്ഷ ഭവന്‍ ജീവനക്കാരുടെ വാദം.

Read also: റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വെക്കണം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE