ന്യൂഡെൽഹി: എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ അച്ചടക്ക സമിതിയോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാകും നടപടി തീരുമാനിക്കുക.
ആദ്യപടിയായി കെവി തോമസിനോട് വിശദീകരണം തേടും. വിശദീകരണം കിട്ടിയ ശേഷമാകും തുടര്‍ നടപടി. കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് കെപിസിസിയുടെ ശുപാര്‍ശ.
അച്ചടക്കം ലംഘിച്ച കെവി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് എഐസിസിക്ക് കത്ത് അയച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്‌തമാക്കിയിരുന്നു.
കെവി തോമസ് കാണിച്ചത് രാഷ്‌ട്രീയ തറവാടിത്തമില്ലായ്‌മയാണ്. അദ്ദേഹം കച്ചവടം നടത്തിയിട്ട് നില്‍ക്കുകയാണ്. നടന്നതെല്ലാം മുന്‍ധാരണ പ്രകാരമുള്ള കാര്യങ്ങളാണ്. തോമസിന് വാരിക്കോരി സ്‌ഥാനമാനങ്ങൾ കൊടുത്തതിൽ സഹതപിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞിരുന്നു.
Read Also: മോദി-ബൈഡൻ കൂടിക്കാഴ്‌ച ഇന്ന്; റഷ്യൻ അധിനിവേശം ഉൾപ്പടെ ചർച്ചയായേക്കും