ഡെൽഹി: മുതിര്‍ന്ന നേതാക്കളുടെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഒടുവില്‍ കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതി ഈ മാസം 16ന് ചേരാന്‍ തീരുമാനം. സമകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ ട്വീറ്റ് ചെയ്‌തത്.
എന്നാൽ പാര്‍ട്ടിക്ക് മുഴുവന്‍ സമയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച ഉണ്ടാവുമെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി രാജിവെച്ച ശേഷം സോണിയാ ഗാന്ധിയാണ് താല്‍ക്കാലിക പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനം ശക്തമാണ്.
മുഴുവന്‍ സമയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണം എന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ 23 നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യുന്നതിന് പകരം കത്തെഴുതിയ നേതാക്കളെ അവഗണിക്കുന്ന സമീപനമാണ് നേതൃത്വത്തില്‍ നിന്നുണ്ടായത്.
സമീപകാലത്ത് പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രസിഡണ്ടില്ലാത്ത കാര്യം വീണ്ടും ചര്‍ച്ചയായി. മുഴുവന്‍ സമയ പ്രസിഡണ്ടില്ലാത്തതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം. ആരാണ് പാര്‍ട്ടിയില്‍ തീരുമാനങ്ങളെടുക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഹുലും പ്രിയങ്കയും ലഖിംപൂരില്‍ കര്‍ഷകരുടെ വസതി സന്ദര്‍ശിച്ച അവസരത്തിൽ തിരഞ്ഞെടുപ്പ് വിദഗ്‌ധൻ പ്രശാന്ത് കിഷോറും ഇതേ വിഷയത്തിൽ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം നീക്കങ്ങള്‍ കൊണ്ട് മാത്രം തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നും താഴേത്തട്ട് മുതല്‍ പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Kerala News: ‘മാർക്ക് ജിഹാദ്’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി ശിവൻകുട്ടിയുടെ കത്ത്