കോവിഡ്; പ്രതിരോധ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ സ്‌റ്റേഷനിൽ വരേണ്ടന്ന് ഡിജിപി

By News Desk, Malabar News
Kerala-police
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. നിലവിൽ 1280 പോലീസുകാർ ചികിൽസയിലുണ്ട്. രണ്ട് വാക്‌സിനെടുത്തവർക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനം തീവ്രമായ സാഹചര്യത്തിൽ ഇന്ന് മുതൽ പോലീസുകാർക്ക് ഷിഫ്റ്റ് സംവിധാനത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു.

ഈ സാഹചര്യത്തിൽ പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവർ സ്‌റ്റേഷനിൽ വരേണ്ടന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. രോഗവ്യാപനം ഉണ്ടായതിനാൽ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോ​ഗബാധ കണ്ടെത്തിയത്.

അതേസമയം, സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്ക പോലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് യാത്രകൾക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് തുടങ്ങിയവർക്കായി തൊഴിലുടമ ഇ- പാസിന് അപേക്ഷിക്കണം.

National News: കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE