കോവിഡ് പുതിയ പഠനം; പ്രമേഹ ബാധിതർ അതീവ ജാഗ്രത പുലർത്തുക

By Desk Reporter, Malabar News
Malappuram Covid Situation_Malabar News
Representational Image
Ajwa Travels

കോഴിക്കോട്: തമിൾനാട്ടിൽ കോവിഡ് ഭേദമായവരിൽ നടത്തിയ പഠനമാണ് പുതിയ വെല്ലുവിളി ഉയർത്തുന്നത്. കോവിഡ് ഭേദമായവരിൽ നടത്തിയ പഠനം ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മോട് പറയുന്നത്. കേരളം പോലെ പ്രമേഹ രോഗികളും ഹൃദ്‌രോഗികളും കൂടുതലുള്ള ഒരു സംസ്‌ഥാനം അതീവ ജാഗ്രത പുലർത്തേണ്ട ആവശ്യകതയാണ് തമിൾനാട്ടിൽ നിന്നുള്ള ഈ പഠനം നമ്മെ ഓർമ്മപ്പെടുത്തുന്നത്.

ആറു ലക്ഷത്തിലധികം പേര്‍ക്കാണ് തമിൾ നാട്ടിൽ കോവിഡ് ബാധിച്ചത്. ഇതില്‍ അഞ്ചര ലക്ഷം പേര്‍ക്ക് രോഗം ഭേദമായിരുന്നു. ആശുപത്രികളിൽ നിന്ന ഡിസ്‌ചാർജ്‌ ചെയ്യപ്പെട്ട ഇവരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.

പ്രമേഹ രോഗികളുടെ രക്‌തത്തിലെ പഞ്ചസാരയയുടെ അളവ് വന്‍തോതില്‍ കൂടുകയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ അത് ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ, കോവിഡ് മുക്‌തി നേടിയവരിൽ പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ കൂടിയ തോതില്‍ ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഈ വിവരം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാർ ആരോഗ്യവകുപ്പിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മുക്‌തി നേടിയവരിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനും ചികില്‍സിക്കാനും പോസ്‌റ്റ്‌ കോവിഡ് ചികിൽസാലയങ്ങൾ കേരളം ഉടന്‍ തുറക്കണമെന്നാണ് ആരോഗ്യ രംഗത്തുള്ള വിദഗ്‌ധരും സംഘടനകളും പറയുന്നത്.

Read More:‘കോവിഡല്ല, ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ മഹാമാരി’; മമത ബാനര്‍ജി

കോവിഡ് മുക്‌തരായ പ്രമേഹ രോഗികളുടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും രോഗാവസ്‌ഥ സങ്കീർണ്ണമാകുകയും ചെയ്‌തതായാണ് പഠനം വ്യക്‌തമാക്കുന്നത്‌. കോവിഡ് ബാധിച്ചതോടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുകയും സോഡിയത്തിന്റെ അളവില്‍ കാര്യമായ മാറ്റം ഉണ്ടായതായും പഠനം വെളിപ്പെടുത്തുന്നു. ഇത് ശാരീരിക അസ്വസ്‌ഥത വർധിപ്പിക്കുകയും അപാരമായ ക്ഷീണം നൽകുകയും അന്തരീക അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു എന്നാണു കണ്ടെത്തൽ. പ്രമേഹവും ഹൃദ്രോഗവും ഉള്ളവര്‍ക്കു പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പു നൽകുന്നു.

Must Read: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; റിപ്പോര്‍ട്ടില്‍ ഉറച്ച് ജസ്‌റ്റിസ് ലിബെറാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE