അധ്യാപികക്ക് കോവിഡ്; ആരോഗ്യ വകുപ്പിനെ അറിയിച്ചില്ലെന്ന് ആരോപണം

By Syndicated , Malabar News
Three Keralites covid death-Oman
Ajwa Travels

പാലക്കാട്: കിണത്തുക്കടവ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക കോവിഡ് രോഗബാധ മറച്ചുവച്ചു ക്ളാസുകൾ നടത്തിയെന്ന് ആരോപണം. അധ്യാപികക്ക് കോവിഡ് ബാധിച്ചത് ബുധനാഴ്‌ച വരെ ആരോഗ്യ വകുപ്പിനെ അറിയിക്കാതെയും മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയും സ്‌കൂൾ പ്രവർത്തിച്ചുവെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.

സ്‌കൂളിൽ 9മുതൽ 12 വരെ ക്ളാസുകളിൽ 450 കുട്ടികൾ പഠിക്കുന്നുണ്ട്. കോവിഡ് ബാധിച്ച അധ്യാപികയും അവരുടെ അമ്മയും നിലവിൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

എന്നാൽ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചില്ല എന്നത് തെറ്റാണെന്നും അധികൃതർ സ്‌കൂളിലെത്തി അധ്യാപകരെയും വിദ്യാർഥികളെയും പരിശോധിച്ചിരുന്നു എന്നും ചീഫ് എജ്യുക്കേഷണൽ ഓഫീസർ ഉഷ പറഞ്ഞു. സ്‌കൂൾ അധികൃതർക്ക് വ്യക്‌തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും വിദ്യാർഥികളെ നിരീക്ഷിച്ചു വരുന്നതായും ചീഫ് എജ്യുക്കേഷണൽ ഓഫീസർ വ്യക്‌തമാക്കി.

Read also: ചെങ്ങണാംകുന്ന് റെഗുലേറ്റർ; ഉൽഘാടനം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE