സ്വർണക്കടത്ത്; വി മുരളീധരനെതിരെ സംശയം ഉന്നയിച്ച് സിപിഎം

By Desk Reporter, Malabar News
CPIM
Representational Image
Ajwa Travels

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓർഡിനേറ്റിംഗ്‌ എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തതു സംബന്ധിച്ച്‌ പുറത്തു വരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ്‌ നായർ ബിജെപി പ്രവർത്തകനാണ്‌. ജനം ടിവി കോ- ഓർഡിനേറ്റിംഗ്‌ എഡിറ്ററുടെ ബന്ധം കൂടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന്‌ കൈകഴുകാനാവില്ലെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു.

നയതന്ത്ര ബാ​ഗേജിലല്ല കള്ളക്കടത്ത് നടന്നതെന്നു പറയാൻ അനിൽ നമ്പ്യാർ നിർദ്ദേശിച്ചതായി മാദ്ധ്യമങ്ങൾ പുറത്തുവിട്ട പ്രതികളുടെ മൊഴി വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതൽ ഇതേ നിലപാടായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ സ്വീകരിച്ചിരുന്നത്. നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഐഎയും വ്യക്തമാക്കിയിട്ടും നിലപാട്‌ മാറ്റാൻ മുരളീധരൻ തയ്യാറായിരുന്നില്ല. പ്രതികൾക്ക്‌ പരോക്ഷ നിർദ്ദേശം നൽകുകയാണോ മുരളീധരൻ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ്‌ പുറത്തു വന്ന മൊഴിപകർപ്പുകളെന്നും സിപിഎം പറഞ്ഞു.

ശരിയായ അന്വേഷണം നടന്നാൽ പലരുടെയും നെഞ്ചിടിപ്പ്‌ കൂടുമെന്ന കാര്യം ഇപ്പോൾ കൂടുതൽ ശരിയായിരിക്കുന്നു. ജനം ടി.വിക്ക്‌ ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല. ചോദ്യം ചെയ്യൽ കഴിഞ്ഞയുടൻ തന്നെ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക്‌ എന്തോ മറച്ചു വെക്കാനുണ്ടെന്ന്‌ വ്യക്തമാണ്. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസിൽ പുറത്തു വന്ന ബിജെപി ബന്ധത്തിൽ നിലപാട്‌ വ്യക്തമാക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE