മത്തായിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

By News Desk, Malabar News
MalabarNews_mathayi custody murder
വനപാലകരുടെ കസ്റ്റഡിയില്‍ ആയിരിക്കുമ്പോള്‍ മരിച്ച മത്തായി
Ajwa Travels

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ രണ്ടാം  പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ഉടന്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. നാല്‍പ്പതു ദിവസങ്ങളായി മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാളെ കുടപ്പനക്കുന്ന് പള്ളിയില്‍ മത്തായിയുടെ മൃതശരീരം അടക്കം ചെയ്യും.

തന്റെ ഭര്‍ത്താവിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്തും വരെ മൃതദേഹം മറവ് ചെയ്യേണ്ടെന്ന ശക്തമായ നിലപാട് മത്തായിയുടെ ഭാര്യ സ്വീകരിച്ചതോടെയാണ് നാല്‍പ്പതു ദിവസമായി മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. സംഭവത്തില്‍ ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണവും ഇപ്പോള്‍ സിബിഐ അന്വേഷണവും ഉണ്ടായി. ആദ്യം നടത്തിയ ഇന്‍ക്വസ്റ്റ് നടപടിയിലും പോസ്റ്റ്‌മോര്‍ട്ടത്തിലും രേഖപ്പെടുത്താതിരുന്ന കൂടുതല്‍ മുറിവുകള്‍ കൂടി ഇന്ന് നടത്തിയ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടുണ്ട്. കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ പരിക്കുകളാവാം ഇവയെല്ലാം എന്നാണ് പ്രാഥമിക നിഗമനം. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സബ് കളക്ടര്‍, സിബിഐ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയത്. ഒന്നരയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ മൃതദേഹം സിബിഐ ആവശ്യപ്രകാരം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൂന്ന് ഡോക്ടര്‍മാരാണ് മത്തായിയുടെ മൃതദേഹവും സിബിഐയുടെ ആവശ്യപ്രകാരം റീപോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE