പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്‌തർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലെങ്കിലും ദർശനത്തിന് അവസരം നൽകും. എരുമേലിയിലും പത്തനംതിട്ടയിലും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഉറപ്പാക്കുമെന്നും തിരിച്ചറിയിൽ രേഖ നൽകിയാൽ ദർശനം ഉറപ്പാക്കുമെന്നും എൻ വാസു വ്യക്‌തമാക്കി.
ശബരിമല ദര്‍ശനത്തിനായുള്ള സ്‌പോട്ട് ബുക്കിംഗില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിംഗില്‍ ഉടന്‍ തീരുമാനമെടുക്കണം. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവക്കൊപ്പം പാസ്‌പോര്‍ട്ടും ബുക്കിംഗിനായി ഉപയോഗിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം, ശബരിമല തീർഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് ശക്‌തിപ്പെടുത്തി. സന്നിധാനത്തും പമ്പയിലും നിലക്കലിലും പോലീസ് കണ്‍ട്രോളര്‍മാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ചീഫ് പൊലീസ് കോര്‍ഡിനേറ്ററായും, ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരി ജോയിന്റ് പോലീസ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും.
Read Also: പഞ്ചാബ് തിരഞ്ഞെടുപ്പ്; എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുമെന്ന് പ്രവചനം