കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ സംഭവം; രോഗബാധ മൂലമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്

By Staff Reporter, Malabar News
elephant
Ajwa Travels

മലപ്പുറം: കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞത് രോഗബാധ മൂലമാണെന്ന് വ്യക്‌തമാക്കി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. എടവണ്ണ റെയ്ഞ്ച് പരിധിയിൽ കുറവൻ പുഴയുടെ കൊമ്പൻ കൽകടവിൽ വെള്ളിയാഴ്‌ച ഉച്ചയോടെയാണ് 10 വയസ് പ്രായമുള്ള മോഴയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മലദ്വാര ഭാഗത്തുള്ളത് നേരത്തെ ഉണ്ടായിരുന്ന മുറിവല്ലെന്നും രോഗബാധയെ തുടർന്ന് ഉണ്ടായ മുറിവാണെന്നും റിപ്പോർട്ടിൽ പറയുന്നു. വനം വകുപ്പിന്റെ വെറ്റിനറി സർജൻ അരുൺ സത്യന്റെ നേതൃത്വത്തിലാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്.

ആനയുടെ ആന്തരിക അവയവങ്ങൾ വനം വകുപ്പിന്റെ ബത്തേരിയിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം എടക്കോട് റിസർവ് വനമേഖലയിലെ കൊമ്പക്കല്ല് ഭാഗത്ത് മണ്ണെണ്ണ ഒഴിച്ച് ആനയുടെ ജഡം കുഴിച്ചിട്ടു. ആനകൾ തമ്മിലുണ്ടായ ആക്രമണം മൂലമാണ് കാട്ടാന ചരിഞ്ഞതെന്നായിരുന്നു ആദ്യ നിഗമനം.

Malabar News: ജില്ലയുടെ വിധി നിർണയിക്കാൻ 25.58 ലക്ഷം വോട്ടർമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE