ജില്ലയിൽ ഓൺലൈൻ ക്‌ളാസെടുക്കാൻ ബിഎഡ് വിദ്യാർഥികളെ നിയോഗിക്കാൻ തീരുമാനം; പ്രതിഷേധം

By Desk Reporter, Malabar News
Decision to assign BEd students to take online classes in the district; Protest
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിൽ ഓൺലൈൻ ക്‌ളാസ് എടുക്കാൻ ബിഎഡ് വിദ്യാർഥികളെ നിയോഗിക്കാൻ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ തീരുമാനം. നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഒഴിവാക്കിയാണ് ബിഎഡ് വിദ്യാർഥികളെ സൗജന്യമായി ക്‌ളാസെടുക്കാൻ നിയോഗിച്ചത്. ഈ നീക്കത്തിനെതിരെ നിയമന ഉത്തരവ് ലഭിച്ചവർ പ്രതിഷേധവുമായി രംഗത്തെത്തി.

ജില്ലയില്‍ എൽപി മുതൽ ഹൈസ്‌കൂൾ വരെ ക്‌ളാസുകളിൽ 600ഓളം അധ്യാപകരുടെ കുറവുണ്ടെന്ന് റിപ്പോർട് വന്നിരുന്നു. ഇതോടെ, അധ്യാപകരുടെ കുറവ് ഓണ്‍ലൈന്‍ ക്‌ളാസുകളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയർന്നു.

ഇതിന് പിന്നാലെയാണ് ഓൺലൈൻ ക്‌ളാസെടുക്കാൻ ബിഎഡ് കോഴ്‌സ് കഴിഞ്ഞ് പരീക്ഷ കാത്തു നില്‍ക്കുന്നവരേയും വിദ്യാർഥികളെയും ഉപയോഗപ്പെടുത്താൻ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചത്. വേതനം ഇല്ലാതെയാണ് ഇവരുടെ നിയമനം. ഓൺലൈൻ ക്‌ളാസിനാവശ്യമായ നെറ്റ് ചാർജ് ചെയ്യാൻ ഇവർക്ക് പിടിഎ ഫണ്ട് അനുവദിക്കും.

പ്രൈമറി, ഹൈസ്‌കൂൾ തലങ്ങളിൽ 178 പേർക്ക് ഒരു വർഷം മുൻപ് നിയമന ഉത്തരവ് നൽകിയിരുന്നു. വർഷങ്ങളായി ഗസ്‌റ്റ്‌ അധ്യാപകരായി ജോലി ചെയ്യുന്നവരും ജില്ലയിൽ ഉണ്ട്. എന്നാൽ, നിയമന ഉത്തരവ് ലഭിച്ചവരെയും ഗസ്‌റ്റ്‌ അധ്യാപകരെയും ഒഴിവാക്കിയാണ് പുതിയ തീരുമാനം.

Malabar News:  മഴ ലഭിച്ചില്ല, നെൽകർഷകർ ദുരിതത്തിൽ; ജലസേചനത്തിന് മലമ്പുഴ ഡാം തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE