ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം; ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ്

By News Desk, Malabar News
Sanjay Raut about temple reopens in maharashtra
Sanjay Raut
Ajwa Travels

മുംബൈ: സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള സർക്കാരിന്റെ തീരുമാനം ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ്‌  റാവത്ത്. മഹാരാഷ്‌ട്രയിൽ ആരാധനാലയങ്ങൾ വീണ്ടും തുറന്നതിന്റെ ‘ക്രെഡിറ്റ്’ ആരും ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും സഞ്‌ജയ്‌ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ‌ മഹാരാഷ്‌ട്രയിൽ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. ആരാധനാലയങ്ങൾ അടച്ചിട്ടതിൽ രൂക്ഷ വിമർശനമാണ് ബിജെപി ഉയർത്തിയത്. ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‍ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരി മുഖ്യമന്ത്രിക്ക് അയച്ച കത്തും ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്‌ച മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചത്.

Also Read: മഹാരാഷ്‍ട്രയിലെ ക്ഷേത്രങ്ങളിൽ തിങ്കളാഴ്‌ച മുതൽ പ്രവേശനാനുമതി

ആരാധനാലയങ്ങൾ തുറക്കുന്നതിനെ അനുകൂലിച്ച് ഗവർണർ ഭഗത് സിങ് കോഷ്യാരി രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE