ഡെൽഹി മുനിസിപ്പല്‍ ഉപതിരഞ്ഞെടുപ്പ്; നാലിടത്ത് എഎപി, ബിജെപിക്കുള്ള മുന്നറിയിപ്പെന്ന് സിസോദിയ

By Desk Reporter, Malabar News
Arvind-Kejriwal
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ നാല് സീറ്റുകളും നേടി ആം ആദ്‌മി പാർട്ടി (എഎപി). ബിജെപി കനത്ത തിരിച്ചടി നേരിട്ടപ്പോൾ കോൺഗ്രസ് ഒരു സീറ്റ് നേടി. 2022ലെ തിരഞ്ഞെടുപ്പിന് ബിജെപിക്ക് ഉള്ള മുന്നറിയിപ്പാണ് ഈ വിജയമെന്ന് എഎപി നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.

കല്യാൺപുരി, രോഹിണി-സി, ത്രിലോക്പുരി, ഷാലിമാർ ബാഗ് എന്നീ നാല് സീറ്റുകളാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടി നേടിയത്. ചൗഹാൻ ബംഗാറിൽ കോൺഗ്രസ് വിജയം നേടി. അതേസമയം, നേരത്തെ ഒരു സീറ്റ് വഹിച്ചിരുന്ന ബിജെപിക്ക് അതുപോലും നിലനിർത്താൻ കഴിഞ്ഞില്ല.

“മുനിസിപ്പൽ വാർഡ് ഉപതിരഞ്ഞെടുപ്പിൽ 5 സീറ്റുകളിൽ നാലെണ്ണത്തിൽ വിജയിച്ച ആം ആദ്‌മി പാർട്ടി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഡെൽഹിയിലെ ജനങ്ങൾ ബിജെപിയുടെ ഭരണത്തിൽ മടുത്തു. അടുത്ത വർഷം നടക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ ജനങ്ങൾ അരവിന്ദ് കെജ്‌രിവാളിന്റെ സത്യസന്ധ രാഷ്‌ട്രീയത്തിന് വോട്ട് ചെയ്യും,”- മനീഷ് സിസോദിയ ട്വീറ്റ് ചെയ്‌തു.

2022ലെ ഡെൽഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്‌തിപ്രകടനമെന്ന നിലക്കാണ് ഉപതിരഞ്ഞെടുപ്പിനെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കണ്ടിരുന്നത്. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലുമായി 272 വാര്‍ഡുകളിലേക്കാണ് അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Also Read:  രഞ്‌ജിത്ത് പിൻമാറി; കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE