ബാറബങ്കിയിലെ മസ്‌ജിദ്‌ പൊളിച്ച സംഭവം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡ്

By Desk Reporter, Malabar News
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാറബങ്കിയിൽ മസ്‌ജിദ്‌ പൊളിച്ചു മാറ്റിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡ്. മുന്‍കൂര്‍ അറിയിപ്പ് ഇല്ലാതെയാണ് ബാറബങ്കി ഭരണകൂടം മസ്‌ജിദ്‌ പൊളിച്ചുമാറ്റിയതെന്ന് ബോര്‍ഡ് പറഞ്ഞു.

“റാം സ്‌നേഹി ഘട്ടിലെ 100 കൊല്ലത്തിലധികം പഴക്കമുള്ള ഗരിബ് നവാസ് മസ്‌ജിദ്‌ അധികൃതർ അന്യായമായി പൊളിച്ചിരിക്കുകയാണ്. തിങ്കളാഴ്‌ച രാത്രി പോലീസ് സാന്നിധ്യത്തിലാണ് നിയമപരമായ യാതൊരു ന്യായീകരണവുമില്ലാത്ത ഈ പ്രവൃത്തി നടന്നിരിക്കുന്നത്. മസ്‌ജിദുമായി ബന്ധപ്പെട്ട് ഒരു തർക്കവും നിലനിൽക്കുന്നില്ല. സുന്നി വഖഫ് ബോർഡ് പട്ടികപ്പെടുത്തിയ പള്ളിയാണിത്. മസ്‌ജിദിന്റെ രേഖകൾ കാണിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പള്ളിക്കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം,”- മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡ് ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്‌മാനി പറഞ്ഞു.

ഉത്തർപ്രദേശിലെ ബാറബങ്കി ജില്ലയിലെ റാം സന്‍സെയി ഗട്ട് നഗരത്തിലെ മസ്‌ജിദാണ് പൊളിച്ചത്. മെയ് 31 വരെ മസ്‌ജിദ്‌ പൊളിക്കരുതെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ മാസം 24നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ മാര്‍ച്ച് 15നാണ് അനധികൃത നിര്‍മാണമാണെന്ന് പറഞ്ഞുകൊണ്ട് മസ്‌ജിദ്‌ കമ്മിറ്റിക്ക് ജില്ലാ ഭരണകൂടം നോട്ടീസ് അയച്ചത്.

ഇതേത്തുടര്‍ന്ന് 1956 മുതല്‍ മസ്‌ജിദിന് വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നും നിർമാണം അനധികൃതമല്ലെന്നും പള്ളിക്കമ്മറ്റി മറുപടി നല്‍കി. എന്നാല്‍, ജില്ലാ ഭരണകൂടം ഇത് നിരാകരിച്ചു. തുടര്‍ന്ന് മാര്‍ച്ച് 19ന് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹരജി പരിഗണിച്ചാണ് മെയ് 31 വരെ മസ്‌ജിദ്‌ ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്ന് ഹൈക്കോടതി ഏപ്രില്‍ 24ന് ഉത്തരവിട്ടത്.

അതേസമയം, കെട്ടിടം നിയമവിരുദ്ധമായി പണികഴിപ്പിച്ചതാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ആദർശ് സിങ് പറഞ്ഞു. “ എനിക്ക് ഒരു മസ്‌ജിദും അറിയില്ല. നിയമവിരുദ്ധമായ ഒരു നിര്‍മാണമുണ്ടെന്നറിയാം. ഉത്തര്‍പ്രദേശ് ഹൈക്കോടതി ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. അതുകൊണ്ടാണ് നടപടി സ്വീകരിച്ചത്. ഉടമസ്‌ഥാവകാശത്തെപ്പറ്റിയുള്ള വീക്ഷണം അറിയിക്കാൻ മാർച്ച് 15നു തന്നെ ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ചിരുന്നു. പക്ഷേ, അവർ നോട്ടീസ് ലഭിച്ചയുടൻ സ്‌ഥലം വിട്ടു. മാർച്ച് 18ന് സ്‌ഥലം സർക്കാർ ഏറ്റെടുത്തു,”- അദ്ദേഹം പറഞ്ഞു. ജോയിന്റ് മജിസ്ട്രേറ്റ് ദിവ്യാൻഷു പട്ടേലും കെട്ടിടം നിയമ വിരുദ്ധമാണെന്ന് വിശദീകരിച്ചു.

Also Read:  വീണാ ജോർജ് ആരോഗ്യമന്ത്രി; ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; രാജീവിന് വ്യവസായം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE