കൊച്ചി: ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന കെഎസ്‍യു- യൂത്ത് കോൺഗ്രസ് നേതാക്കള കസ്‌റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിക്കുന്നത് കോടതി നാളേക്ക് മാറ്റി. ബന്ധപ്പെട്ട സെഷൻസ് കോടതി അവധി ആയതിനാലാണ് കേസ് നാളത്തേക്ക് മാറ്റിയത്.
കേസിൽ അറസ്‌റ്റിലായ നിഖിൽ പൈലി, ജെറിൻ ജോജോ, ടോണി തേക്കിലക്കാടൻ, ജിതിൻ ഉപ്പുമാക്കൽ എന്നിവരെ പത്ത് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രധാന തെളിവായ ധീരജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉൾപ്പടെ ഇവരിൽ നിന്നും കണ്ടെത്താനുണ്ട്.
അതേസമയം കേസിൽ ഇന്നലെ പിടിയിലായ കെഎസ്‍യു ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: കോട്ടയത്തെ കൊലപാതകം: ഗുണ്ടകളെ നിലക്ക് നിര്‍ത്താനാകുന്നില്ല; വിഡി സതീശൻ