മലപ്പുറം: ചെയിന്‍ / ഷെയർ ബിസിനസ് എന്ന പേരിലും മറ്റും സമൂഹത്തില്‍ വ്യാപകമായിവരുന്ന ഉറവിടം അറിയാത്ത ബിസിനസ് ഇടപാടുകളില്‍ വഞ്ചിതരാവരുതെന്നും സാമ്പത്തിക വിശുദ്ധി ഉറപ്പില്ലാത്തതും പാപഭാരം ഉള്ളതുമായ ബിസിനസുകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും മലപ്പുറം മേഖലാ ഇസ്‌ലാമിക പണ്ഡിത സംഗമം.
ബിസിനസ് എന്നപേരിൽ അരങ്ങേറുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകളും പാപഭാരം പേറുന്ന ബിസിനസുകളും തുറന്ന് കാട്ടാന്‍ പണ്ഡിതര്‍ മുന്നിട്ടിറങ്ങണമെന്നും ഇത്തരം ബിസിനസുകൾക്ക് പ്രേരണ നല്‍കുന്നവര്‍ക്ക് ഒരുവിധ പിന്തുണയും നല്‍കരുതെന്നും ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും പണ്ഡിത സംഗമം ആവശ്യപ്പെട്ടു.
സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മഹല്ല്, യൂണിറ്റ് തലങ്ങളില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുവാനും പണ്ഡിത സംഗമം തീരുമാനിച്ചു. സമസ്‌ത മലപ്പുറം മേഖലാ കമ്മിറ്റി മഅ്ദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച പണ്ഡിത സംഗമം സമസ്‌ത കേന്ദ്ര മുശാവറ അംഗം പൊൻമള മൊയിതീൻകുട്ടി കുട്ടി ബാഖവി ഉൽഘാടനം നിർവഹിച്ചു.
സമസ്‌ത മേഖലാ പ്രസിഡണ്ട് ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര മുശാവറ അംഗം ചെറുശോല അബ്‌ദുൽ ജലീല്‍ സഖാഫി വിഷയാവതരണം നടത്തി. സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, എസ്‌വൈഎസ്‍ സംസ്‌ഥാന വൈസ് പ്രസിഡണ്ട് എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഉമര്‍ മുസ്‌ലിയാര്‍ പള്ളിപ്പുറം, മുഹമ്മദ് അഹ്‌സനി കോഡൂര്‍, നജ്‌മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവർ സംഗമത്തിൽ പ്രസംഗിച്ചു.
Most Read: പുതിയ വിദേശനിക്ഷേപ നിയമം തിരിച്ചടിയായി; ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് യാഹൂ