ഉടൻ ഇടപെടണം; ഡോക്‌ടർമാരുടെ സമരത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

By Syndicated , Malabar News
Will challenge bill for merger of Delhi civic bodies in court if need be: Arvind Kejriwal
Ajwa Travels

ന്യൂഡെൽഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ റസിഡന്റ് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ ഉടൻ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

“ഡോക്‌ടർമാരോട് പോലീസ് കാട്ടിയ ക്രൂരതയെ ഞങ്ങൾ ശക്‌തമായി അപലപിക്കുന്നു. അവരുടെ ആവശ്യങ്ങൾ പ്രധാനമന്ത്രി ഉടൻ അംഗീകരിക്കണം ഒരു വശത്ത്, കൊറോണ വൈറസിന്റെ ഒമൈക്രോൺ വേരിയന്റ് ഭയാനകമായ വേഗതയിൽ പടരുന്നു. മറുവശത്ത്, ഡെൽഹിയിലെ കേന്ദ്ര ആശുപത്രികളിൽ ഡോക്‌ടർമാർ പണിമുടക്കുന്നു”- കെജ്‌രിവാൾ കത്തിൽ പറയുന്നു.

നീറ്റ്-പിജി കൗൺസിലിംഗ് നടപടികൾ വേഗത്തിലാക്കാനുള്ള നടപടിക്രമങ്ങളിലെ കാലതാമസം യുവ ഡോക്‌ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് മാത്രമല്ല, ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ടാക്കുകയും ചെയ്യും. നിരന്തര സമരം നടത്തിയിട്ടും റസിഡന്റ് ഡോക്‌ടർമാരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ ചെവിക്കൊണ്ടില്ലെന്നത് കടുത്ത നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഡോക്‌ടർമാരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഡോക്‌ടർമാർ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

പ്രതിഷേധത്തിന് എതിരായ പോലീസ് നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. അതേസമയം കേന്ദ്രത്തിന്റെ നിലപാട് വ്യക്‌തമായതോടെ സമരം തുടരണമോ എന്നത് തീരുമാനിക്കാന്‍ റസിഡന്റ് ഡോക്‌ടർമാർ യോഗം ചേരുകയാണ്.

Read also: ജെഎൻയു സർക്കുലർ സ്‍ത്രീവിരുദ്ധം; ദേശീയ വനിതാ കമ്മീഷന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE