തിരൂരങ്ങാടി: മാരക ലഹരിമരുന്നുമായി മലപ്പുറത്ത് രണ്ടു യുവാക്കൾ പിടിയിലായി. ചേലേമ്പ്ര സ്‌പിന്നിംഗ് മില്‍ പരിസരത്തു വച്ച് പരപ്പനങ്ങാടി എക്‌സൈസ് ടീമാണ് യുവാക്കളെ പിടികൂടിയത്. കൊണ്ടോട്ടി താലൂക്കില്‍ ചേലേമ്പ്ര വില്ലേജില്‍ പുത്തലകത്ത് വീട്ടില്‍ സുഹൈല്‍, രാമനാട്ടുകര പുളിഞ്ചോട് ദേശത്ത് തഹ്‌മീന്‍ വീട്ടില്‍ നവീദ് എന്നിവരെയാണ് സംഘം പിടികൂടിയത്.
മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന ഇവരെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്നുകള്‍ പിടികൂടിയത്. ആറ് ഗ്രാം എംഡിഎംഎയും 150 ഗ്രാം കഞ്ചാവും ഇവരുടെ കൈയില്‍ നിന്ന് കണ്ടെടുത്തു. ഇവക്ക് മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലവരും.
Read also: കുറവൻ പുഴയിൽ കാട്ടാന ചരിഞ്ഞ നിലയിൽ