‘ക്ളബ്ഹൗസിൽ ഇല്ല’; തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യാജമെന്ന് ദുൽഖർ സൽമാൻ

By Staff Reporter, Malabar News
dulquer-salmaan
Ajwa Travels

വിരലിൽ എണ്ണാവുന്ന ദിവസങ്ങൾകൊണ്ട് രണ്ട് മില്യൺ ഡൗൺലോഡ് എന്ന അത്യപൂർവ നേട്ടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമാണ് ക്‌ളബ്ഹൗസ്. ലൈവ് പോഡ്‌കാസ്‌റ്റിങ് കൂടുതൽ കൃത്യമായും, വ്യക്‌തതയോടെയും ചെയ്യുന്ന ഈ ആപ്പിന് ലഭിച്ച സ്വീകാര്യത അതിശയിപ്പിക്കുന്നതാണ്. നിരവധി സിനിമാ താരങ്ങളും രാഷ്‌ട്രീയ നിരീക്ഷകരുമെല്ലാം ഈ ആപ്പിൽ സജീവമാണ്. എന്നാലിപ്പോഴിതാ താൻ ക്‌ളബ്ഹൗസിൽ ഇല്ലെന്നും തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യജമാണെന്നും അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ.

‘ഞാൻ ക്‌ളബ്ഹൗസിൽ ഇല്ല. ഈ അക്കൗണ്ടുകൾ എന്റേതല്ല. സമൂഹ മാദ്ധ്യമങ്ങളിലൂടെ എന്റെ പേരിൽ ആൾമാറാട്ടം നടത്തരുത്. അതൊട്ടും നല്ല കാര്യമല്ല’; ദുൽഖർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്‌തമാക്കി. ദുൽഖറിന്റെ പേരിൽ നിരവധി ഫേക്ക് പ്രൊഫൈലുകളാണ് ക്ളബ്ഹൗസിലുള്ളത്. ഈ സാഹചര്യത്തിലാണ് ദുൽഖർ തന്നെ ഇതിനെതിരെ രംഗത്തെത്തിയത്.

dulquer_clubhouse

നേരത്തെ ഐഒഎസിൽ മാത്രം ലഭിച്ചുകൊണ്ടിരുന്ന ക്‌ളബ്ഹൗസ് മെയ് 21 മുതലാണ് ആൻഡ്രോയ്ഡിലും ലഭ്യമായി തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ക്ളബ്ഹൗസ് യുവ തലമുറയുടെ ഇടയിൽ തരംഗമായി കഴിഞ്ഞു. ഒരു സെമിനാർ ഹാളിലോ, ബിസിനസ് മീറ്റിംഗിലോ, ഓൺലൈൻ ക്‌ളാസിലോ ലഭിക്കുന്ന സേവനങ്ങൾ എല്ലാം തന്നെ ഈ ആപ്പിലും ലഭ്യമാണ്, എന്നാൽ വിഷ്വൽ സപ്പോർട്ടോടുകൂടി അല്ലെന്ന് മാത്രം. ശബ്‌ദ സന്ദേശങ്ങൾ മാത്രമാണ് ക്ളബ്ഹൗസിലൂടെ നിങ്ങൾക്ക് കൈമാറാൻ കഴിയുക.

Read Also: പ്രവാസികളുടെ വാക്‌സിനേഷൻ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE