രാജ്യത്ത് ‘ഇ-ശ്രം’ രജിസ്ട്രേഷൻ ഊര്‍ജിതം; പദ്ധതി അസംഘടിത മേഖലക്ക് കരുത്താകും

By Central Desk, Malabar News
'E-Shram' registration growing fastly
Ajwa Travels

ന്യൂഡെൽഹി: സുപ്രീംകോടതി നിർദ്ദേശത്തിൽ രാജ്യത്താകമാനം നടപ്പിലാക്കുന്ന ‘ഇ-ശ്രം’ പദ്ധതി കേരളത്തിലും ഊർജിതമായി മുന്നേറുന്നു. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന എല്ലാതരം തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഒരു നാഷണൽ ഡാറ്റാബേസ് ഉണ്ടാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത് അനുസരിച്ചു വിവിധ സംസ്‌ഥാനങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന ഈ പദ്ധതി ഡിസംബർ 30 നുള്ളിൽ പൂർത്തീകരിക്കും.

‘ഇ-ശ്രം’ രജിസ്ട്രേഷൻ നടപടികൾ പൂർണമായും സൗജന്യമാണ്. എന്നാൽ ഗ്രാമീണ മേഖലയിൽ ചിലർ വാട്‌സാപ്പ് ഗ്രൂപ്പുകൾ തുടങ്ങി ‘ഇ-ശ്രം’ പേരിൽ ഫീസ് ഈടാക്കുന്നതായും ഗ്രൂപ്പുകൾ വഴി വ്യക്‌തികളുടെ ആധാർ ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതായും സർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർ കർശന നിരീക്ഷണത്തിലാണെന്നും ഇതു സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അത് ബന്ധപ്പെട്ട അധികാരികളെയോ മാദ്ധ്യമങ്ങളെയോ അറിയിക്കണമെന്നും അധികൃതർ പറഞ്ഞു.

രജിസ്‌ട്രേഷൻ നടപടികള്‍ അക്ഷയകേന്ദ്രങ്ങള്‍, മറ്റ് പൊതു ഇ- സേവാ കേന്ദ്രങ്ങള്‍ എന്നിവ മുഖാന്തരം പൂര്‍ണമായും സൗജന്യമായാണ് നടപ്പിലാക്കുന്നത്. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച് ഡിസംബർ 30നകം നടപ്പിലാക്കൽ നിർബന്ധിതമായ ഈ പദ്ധതി സംസ്‌ഥാനങ്ങളും കേന്ദ്രവും ചെയ്‌തു തീർക്കാനുള്ള നെട്ടോട്ടത്തിലാണ്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും നാഷണൽ ഡാറ്റാബേസ് എൻഐസിയുടെ നേതൃത്വത്തിൽ രൂപീകരിക്കാനാണ് സുപ്രീംകോടതി നിർദ്ദേശം.

'E-Shram' registration growing fastly

ഇനിയങ്ങോട്ട് കേന്ദ്ര സർക്കാർ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രഖ്യാപിക്കുന്ന എല്ലാതരം ആനുകൂല്യങ്ങളും ഇ-ശ്രം രജിസ്‌ട്രേഷൻ ഉള്ളവർക്ക് മാത്രമേ ലഭിക്കൂ. ആയതിനാൽ അസംഘടിത മേഖലയിലെ ആദായനികുതി അടക്കാത്ത, PF, ESI എന്നിവയിൽ അംഗമല്ലാത്ത എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണം. പ്രായപരിധി 16 മുതൽ 59 വയസ് വരെയാണ്.

'E-Shram' registration growing fastly

കർഷക തൊഴിലാളികൾ, സ്വയംതൊഴിൽ എടുക്കുന്നവർ, നിർമാണ മേഖലയിലെ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, മൽസ്യ തൊഴിലാളികൾ, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ കരാർ ജോലിക്കാർ, മോട്ടോർ വാഹന തൊഴിലാളികൾ, വർക് ഷോപ് ജീവനക്കാർ എന്നിങ്ങനെയുള്ള ഏതൊരു വിഭാഗത്തിലും പെട്ട തൊഴിലാളിക്കും ‘ഇ-ശ്രം’ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം.

'E-Shram' registration growing fastly

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്ന എല്ലാവർക്കും അപകട ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കും. രണ്ട് ലക്ഷം രൂപ അപകട മരണത്തിനും ഒരു ലക്ഷം രൂപ ഭാഗികമായ അംഗവൈകല്യത്തിനും കവറേജ് ലഭിക്കും. ഈ ഇൻഷുറൻസിന്റെ ആദ്യഗഡു സൗജന്യമാണ്. രജിസ്‌ട്രേഷൻ പൂർത്തീകരിച്ചാൽ ‘ഇ-ശ്രം ഐഡി’ കാർഡുകൾ ഡൗൺലോഡ് ചെയ്‌ത്‌ പ്രിന്റെടുത്ത് സൂക്ഷിക്കണം.

99.96 ലക്ഷം തൊഴിലാളികളുടെ വിവരങ്ങൾ ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ കേരളത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾ മോണിറ്റർ ചെയ്യാൻ സംസ്‌ഥാന തലത്തിൽ, ചീഫ് സെക്രട്ടറി അധ്യക്ഷനായ മോണിറ്ററിങ്‌ സമിതിയും ജില്ലാ കലക്‌ടർമാർ അധ്യക്ഷൻമാരായ ജില്ലാതല നടപ്പിലാക്കൽ സമിതിയും കേരള സർക്കാർ രുപീകരിച്ചിട്ടുണ്ട്.

'E-Shram' registration growing fastly

ആധാർ നമ്പർ, ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പർ അല്ലെങ്കിൽ ബയോമെട്രിക് ഓതന്റിക്കേഷൻ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ ഉപയോഗിച്ച് ഡിസംബർ 30നകം www.eshram.gov.in എന്ന വെബ് പോർട്ടലിലൂടെ ഇതു ചെയ്യാവുന്നതാണ്. സ്വയം ചെയ്യാൻ സാധിക്കാത്തവർ അക്ഷയ കേന്ദ്രങ്ങൾ, പോസ്‌റ്റ് ഓഫീസ്, ഇ-സേവന കേന്ദ്രങ്ങൾ എന്നിവ വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

'E-Shram' registration growing fastly

രാജ്യത്തെ അസംഘടിത മേഖലയുടെ ഡാറ്റബേസ് ആകുന്നതോടെ അവരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിന് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇത്തരക്കാരുടെ ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യസം, സ്വയം തൊഴിൽ തുടങ്ങിയ മേഖലകളിലും വലിയ മാറ്റങ്ങൾ സാധ്യമാക്കാൻ കഴിയും. സർക്കാരുകൾക്കും ദേശീയ-അന്തർദേശീയ സന്നദ്ധ സംഘടനകൾക്കും സാമ്പത്തിക സഹായങ്ങൾ ഉൾപ്പടെയുള്ളവ ഇവർക്കിടയിൽ വിതരണം ചെയ്യുന്നതിനും സുതാര്യത കൈവരും. ഇത്‌ അസംഘടിത തൊഴിലാളി മേഖലയിൽ വലിയ മുന്നേറ്റത്തിന് കാരണമാകും എന്നാണ് വിലയിരുത്തൽ.

Most Read: പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE