ഭൂകമ്പം; അഫ്‌ഗാനിൽ മരണം 920 കടന്നു, വിദേശസഹായം തേടി താലിബാൻ

By News Desk, Malabar News
Earthquake; Death toll rises to 920 in Afghanistan, Taliban seeking foreign aid
Ajwa Travels

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 920 ആയി. 610 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്‌ഗാൻ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്‌ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അഫ്‌ഗാന്റെ കിഴക്കന്‍ മേഖലയില്‍ വലിയ രീതിയില്‍ ഭൂകമ്പം ഉണ്ടായത്. നൂറിലധികം വീടുകള്‍ തകര്‍ന്നതായും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞു. തുടർചലനങ്ങളിൽ പാകിസ്‌ഥാനിലും നാശനഷ്‌ടങ്ങളുണ്ട്.

Most Read: 50 വർഷമായി കായ്‌ക്കുന്നത് പുറംതോടില്ലാത്ത ചക്കകൾ; കൗതുകമായി ഒരു പ്‌ളാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE