എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധന; അന്തിമഫലം ഇന്നറിയാം

By Trainee Reporter, Malabar News
Edappal flyover
Ajwa Travels

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിലെ ഭാരപരിശോധനയുടെ അന്തിമഫലം ഇന്നറിയാം. വെള്ളിയാഴ്‌ച രാത്രി മുതൽ 30 ടണ്ണിന്റെ നാല് ടോറസ് ലോറികൾ 24 മണിക്കൂർ പാലത്തിൽ നിർത്തി ഭാരപരിശോധന നടത്തി. ഒരു മണിക്കൂർ ഇടവിട്ടാണ് നാല് വാഹനങ്ങളും നിർത്തിയത്. ഇതിന് ശേഷം പരിശോധന നടത്തി റീഡിങ് രേഖപ്പെടുത്തി. ഇനി ഭാരമില്ലാതെയും 24 മണിക്കൂർ നിരീക്ഷിക്കും.

നേരെത്തെയുണ്ടായ താഴ്‌ച പൂർവസ്‌ഥിതിയിൽ ആകുന്നുണ്ടോയെന്നും മീറ്ററിൽ രേഖപ്പെടുത്തും. ഗ്രേസ് എന്റർപ്രൈസാണ് ഭാരപരിശോധന നടത്തുന്നത്. ഒരേസമയം, 120 ടൺ ഭാരം പാലത്തിന്റെ മധ്യഭാഗത്ത് ഓരോ മണിക്കൂർ ഇടവിട്ട് പരിശോധന നടന്നത്. ഏതെങ്കിലും സാഹചര്യത്തിൽ പാലം മുഴുവൻ വാഹനങ്ങൾ നിർത്തിയിടേണ്ടി വരും വിധം ഗതാഗതക്കുരുക്ക് ഉണ്ടായാൽ പോലും ബലക്ഷയമുണ്ടാകില്ലെന്ന് കൂടി ഇതിലൂടെ ഉറപ്പാക്കും. ഇന്ന് വൈകിട്ട് ആറോടെ അന്തിമ പരിശോധന നടത്തി റീഡിങ് രേഖപ്പെടുത്തും.

പാലത്തിലെ അവസാനവട്ട ജോലികൾ ഭൂരിഭാഗവും പൂർത്തിയയായി. റോഡിന് നടുവിലെ മാർക്കിങ്, റിഫ്‌ളക്‌ടർ സ്‌ഥാപിക്കൽ എന്നിവയാണ് ഇനി അവശേഷിക്കുന്നത്. 20ന് ഉള്ളിൽ എല്ലാ ജോലികളും പൂർത്തിയാക്കാനാണ് തീരുമാനം. എന്നാൽ, ജോലികൾ പൂർത്തീകരിച്ചാലും ഉൽഘാടനത്തിന് കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. പാലത്തിന് താഴെ ശുചിമുറി, പോലീസ് എയ്‌ഡ് പോസ്‌റ്റ് എന്നിവയുടെ നിർമാണവും ഉടൻ ആരംഭിക്കും. ഉൽഘാടനത്തിന് മുമ്പായി ടൗണിൽ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കാനാണ് പോലീസിന്റെ തീരുമാനം.

Most Read: അദാനി ഗ്രൂപ്പ് അലൂമിനിയം ഉൽപാദന മേഖലയിലേക്ക് കടക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE