ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതീകരണം തുടങ്ങി

By Trainee Reporter, Malabar News
Electrification of Shornur-Nilambur route has started
Representational Image

മലപ്പുറം: ഷൊർണൂർ-നിലമ്പൂർ റെയിൽവെ പാതയിൽ വൈദ്യുതീകരണ പ്രവൃത്തികൾ തുടങ്ങി. വ്യാഴാഴ്‌ച വാടാനാംകുറിശ്ശിയിൽ ആദ്യ തൂൺ സ്‌ഥാപിച്ചാണ് പ്രവൃത്തികൾക്ക് തുടക്കമായത്. ഒക്‌ടോബർ അവസാനത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് കാരാർ ഏറ്റെടുത്ത ലാർസർ ആൻഡ് ടൂബ്രോ കമ്പനിയുടെ ലക്ഷ്യം.

പാലക്കാട് ഡെപ്യൂട്ടി ചീഫ് ഇലക്‌ട്രിക്കൽ എഞ്ചിനിയർ കെഎ സജിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് പണി ആരംഭിച്ചത്. 66 കിലോമീറ്റർ പാതയും ബാക്കി നാല് കിലോമീറ്റർ അങ്ങാടിപ്പുറം, വാണിയമ്പലം, നിലമ്പൂർ യാർഡുകളും അടക്കം 70 കിലോമീറ്റർ വൈദ്യുതീകരിക്കാൻ 1300 തൂണുകളിൽ കൂടി കാന്റിലിവർ രീതിയിലാണ് വൈദ്യുതി കമ്പികൾ കടന്നുപോകുക.

മുടങ്ങാതെ വൈദ്യുതി ലഭിക്കാൻ മേലാറ്റൂരിൽ ട്രാക്ഷൻ സബ് സ്‌റ്റേഷൻ നിർമിക്കും. കെഎസ്ഇബി മേലാറ്റൂർ 110 കെവി സബ് സ്‌റ്റേഷനുമായി ഇതിനെ ബന്ധിപ്പിക്കും. വാടാനാംകുറുശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവയാണ് സ്വിച്ചിങ് സ്‌റ്റേഷനുകൾ. ടവർ വാഗൺഷെഡും ഓവർഹെഡ് ഏക്വിപ്മെന്റ് ഡിപ്പോയും ഓഫിസും ക്വാർട്ടേഴ്‌സും നിലമ്പൂരിലാണ്.

Most Read: ഉമ്മൻചാണ്ടി വധശ്രമക്കേസ്; വിചാരണ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE