മലമ്പുഴ ഡാം പരിസരത്തെ അഭ്യാസ പ്രകടനം; യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ

By Trainee Reporter, Malabar News
Exercise performance at Malampuzha Dam
Ajwa Travels

പാലക്കാട്: മലമ്പുഴ ഡാം പരിസരത്ത് കാറുമായി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ യൂട്യൂബ് വ്‌ളോഗർമാർക്ക് പിഴശിക്ഷ. കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിയിൽ നിന്നാണ് മോട്ടോർ വാഹനവകുപ്പ് 10,500 രൂപ പിഴ ഈടാക്കിയത്. രണ്ട് വ്‌ളോഗർമാരാണ് അപകടകരമായ രീതിയിൽ മലമ്പുഴ ഡാം സംഭരണ പ്രദേശത്ത് നിന്ന് കാറോടിച്ച് മറിച്ചിട്ട് അഭ്യാസപ്രകടനം നടത്തിയത്. തുടർന്ന് ഇവർ വീഡിയോ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഏപ്രിലിൽ ഷൂട്ട് ചെയ്‌ത വീഡിയോ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. തുടർന്നാണ് നടപടി. അതേസമയം, പ്രാഥമിക പരിശോധനയിൽ ഇവർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയതായി ആർടിഒ അധികൃതർ പറഞ്ഞു. അഭ്യാസപ്രകടനത്തിന് അനുമതിയില്ലാതെ വാഹനം മോടിപിടിപ്പിക്കുക, നിരോധിത മേഖലയായ ഡാം റിസർവോയറിനകത്ത് വാഹനം പ്രവേശിപ്പിച്ച് അഭ്യാസപ്രകടനം നടത്തുക തുടങ്ങിയ നിയലംഘനങ്ങൾ നടത്തിയതിനാണ് പിഴശിക്ഷ നൽകിയത്.

അനുവദനീയമായതിലും കൂടുതൽ വീതിയുള്ള ചക്രങ്ങളാണ് വാഹനത്തിൽ ഉപയോഗിച്ചിരുന്നത്. ചക്രങ്ങൾ മാറ്റിയതാണെന്നും വ്‌ളോഗർമാർ അറിയിച്ചു. കോഴിക്കോട് ആർടിഒ ഓഫിസിലാണ് വാഹനം രജിസ്‌റ്റർ ചെയ്‌തത്‌. അതേസമയം, ഡാമിന്റെ നിരോധിത മേഖലയിൽ കടന്നു കയറിയതിന് ജലവിഭവ വകുപ്പും പരാതി നൽകും. സ്‌ഥലം സന്ദർശിച്ചതിന് ശേഷം പരാതി നൽകുമെന്ന് ജലവിഭവവകുപ്പ് അധികൃതർ അറിയിച്ചു.

Read Also: ശബരിമലയിൽ വെർച്വൽ ക്യു ബുക്കിംഗിന് ഫീസ് ഏർപ്പെടുത്തും; ദേവസ്വം ബോർഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE