പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘ആര്‍ആര്‍ആര്‍‘ (രൗദ്രം രണം രുദിരം). ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘ആർആർആർ‘.
അതിന് പുറമെ തെലുങ്ക് സിനിമയിലെ രണ്ട് പവർഹൗസുകൾ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യകത കൂടിയുണ്ട് ഇതിന്. രാംചരണും, ജൂനിയർ എൻടിആറും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം അടുത്ത വർഷമാണ് റിലീസിനെത്തുക.
ബാഹുബലിക്കും മുകളിൽ നിൽക്കുന്ന ഗ്രാഫിക്‌സും ലൊക്കേഷൻ സെറ്റുകളുമായാണ് ഇത്തവണ രാജമൗലി എത്തുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്‌തമാണ്. മികച്ച ദൃശ്യഭംഗിയാണ് ടീസറിന്റെ സവിശേഷത.
ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്‌റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ വന്‍ താരനിരയെയാണ് രാജമൗലി ചിത്രത്തിൽ അണിനിരത്തുന്നത്. 2022 ജനുവരി 7നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുക.
Read Also: ആഡംബര കാറുകളുടെ ഭീമമായ നികുതി ബാധ്യതയാകുന്നു; ഓഡി ഇന്ത്യ