കര്‍ഷകര്‍ക്ക് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; സുഖ്ബീര്‍ സിംഗ് ബാദല്‍

By Staff Reporter, Malabar News
Sukhbir Badal_malabar news
സുഖ്‌ബീർ സിംഗ് ബാദൽ
Ajwa Travels

ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്‌ഥാനികളുമായി താരതമ്യപ്പെടുത്തിയ ബിജെപി നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിരോമണി അകാലി ദള്‍ പ്രസിഡണ്ട് സുഖ്ബീര്‍ സിംഗ് ബാദല്‍. കര്‍ഷകരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നവര്‍ സ്വയം ദേശവിരുദ്ധരാണെന്നും കര്‍ഷകര്‍ക്ക് ബിജെപിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സുഖ്ബീര്‍ സിംഗ് ബാദലിന്റെ പ്രതികരണം.

”രാജ്യത്ത് അലയടിക്കുന്ന കര്‍ഷകസമരത്തില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും പരസ്യമായി രംഗത്തു വന്നിട്ടില്ല. ഇതില്‍ ഇന്നും പ്രതിഷേധങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമല്ലെന്ന് വ്യക്‌തമാണ്. രണ്ടാമതായി, പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന പ്രായമായ സ്‍ത്രീകള്‍ ഖാലിസ്‌ഥാനികളെ പോലെയാണോ? രാജ്യത്തെ കര്‍ഷകരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്’, സുഖ്ബീര്‍ സിംഗ് ബാദല്‍ വ്യക്‌തമാക്കി.

കൂടാതെ ബിജെപിയുടെ പതികരണം കര്‍ഷകരെ അപമാനിക്കുന്നതാണെന്നും കര്‍ഷകരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കാന്‍ അവര്‍ എങ്ങനെ ധൈര്യപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു. ‘ആരെയെങ്കിലും ദേശവിരുദ്ധരായി പ്രഖ്യാപിക്കാന്‍ ബിജെപിക്കോ മറ്റാര്‍ക്കോ അവകാശമുണ്ടോ? അവരില്‍ നിന്ന് ആര്‍ക്കെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടോ?, സുഖ്ബീര്‍ സിംഗ് ചോദിച്ചു. കൂടാതെ കര്‍ഷകര്‍ ഇന്ത്യയെ കെട്ടിപ്പടുത്തവര്‍ ആണെന്നും ജനതയെ പോഷിപ്പിക്കുന്ന ഇവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്ന ആളുകള്‍ തന്നെയാണ് യഥാര്‍ഥ ദേശവിരുദ്ധര്‍ എന്നും അദ്ദേഹം വ്യക്‌തമാക്കി.

മാത്രവുമല്ല ഡെല്‍ഹി യാത്രക്കിടെ കര്‍ഷകരെ ആക്രമിച്ച കേന്ദ്ര നീക്കത്തെയും സുഖ്ബീര്‍ സിംഗ് ബാദല്‍ വിമര്‍ശിച്ചു. രാജ്യത്ത് ഓരോ പൗരനും പ്രതിഷേധിക്കാന്‍ അവകാശമുണ്ട് എന്നും എന്നാല്‍ കേന്ദ്രം അവരെ ലാത്തിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് തടയാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല ഈ നിയമങ്ങള്‍ നല്ലതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും എല്ലാ ദിവസവും ആവര്‍ത്തിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎയുമായുള്ള പതിറ്റാണ്ടുകളുടെ ബന്ധം നേരത്തെ അവസാനിപ്പിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് എന്ന് ആരോപിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പത്‌മവിഭൂഷണ്‍ തിരികെ നല്‍കുകയും ചെയ്‌തിരുന്നു.

Kerala News: ബുറെവി; എന്‍ഡിആര്‍എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE