ന്യൂഡെൽഹി: ഹരിയാന സർക്കാറും കർഷക സംഘടനകളും കർണാലിൽ നടത്തിയ ചർച്ച പരാജയം. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയുണ്ടായ പോലീസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കർഷകൻ മരിച്ചിരുന്നു. കൂടാതെ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
കാർഷിക നിയമങ്ങൾക്കെതിരെ കർണാൽ ടോൾ പ്ളാസയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പോലീസ് ലാത്തി വീശിയത്. ഇതേ തുടർന്നാണ് കർഷകൻ മരണപ്പെട്ടത്. കർഷകരുടെ ഒത്തുചേരൽ ഒഴിവാക്കുന്നതിനായി ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു.
കർഷക പ്രക്ഷോഭം നടക്കുന്ന കർണാലിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും സർക്കാർ സുരക്ഷ ക്രമീകരണങ്ങൾ ശക്‌തമാക്കിയിരുന്നു. കൂടാതെ കർഷക പ്രതിഷേധത്തെ നേരിടുന്നതിനായി അടുത്ത സംസ്‌ഥാനങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിപ്പിച്ചു.
Read also: സമൂഹ മാദ്ധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം; 3 മലയാളികൾക്ക് എതിരെ എൻഐഎ കുറ്റപത്രം