ഡെൽഹി: കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തിപ്പെടുത്താൻ സെപ്റ്റംബർ 25ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌ത് സംയുക്‌ത കിസാൻ മോർച്ച. രാജ്യ തലസ്‌ഥാനത്തിന്റെ അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം ഒമ്പതുമാസം പിന്നിട്ട പശ്‌ചാത്തലത്തിലാണ് തീരുമാനം.
സിംഗുവിൽ ചേർന്ന സംയുക്‌ത കിസാൻ മോർച്ച യോഗത്തിലാണ് ഭാരത് ബന്ദ് നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
വിവിധ മേഖലകളിൽ ഉള്ളവരെയും അണിനിരത്തി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കർഷക നേതാക്കൾക്ക് പുറമേ, തൊഴിലാളി സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
അതേസമയം, കർഷക വിരുദ്ധ നയം സ്വീകരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താനുള്ള ഉത്തർപ്രദേശ് മിഷന് സെപ്റ്റംബർ അഞ്ചിന് മുസാഫർ നഗറിൽ റാലിയോടെ തുടക്കമാവും.
Most Read: കരുതല്‍ വീട്ടില്‍നിന്ന്; ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ