പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി മഅ്ദിന്‍ വിദ്യാര്‍ത്ഥിനി ഫാത്വിമ റൈഹാന

By Desk Reporter, Malabar News
Holy Qran_Fatima Raihana _ Malabar News
Ajwa Travels

മലപ്പുറം: മഅ്ദിന്‍ ക്യൂലാന്റ് വിദ്യാര്‍ത്ഥിനിയായ ഫാത്വിമ റൈഹാന പതിനൊന്നാം വയസ്സില്‍ ഖുര്‍ആന്‍ മന:പ്പാഠമാക്കി. കോഴിക്കോട് കുന്ദമംഗലം സ്വദേശിനിയായ ഈ മിടുക്കി മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വനിതാ ഹിഫ്ള് ക്യാമ്പസായ ക്യൂ ലാന്റ് ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമിയുടെയും അധ്യാപിക ഹാജറയുടെയും മകളാണ്.

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഫാത്വിമ റൈഹാന ഖുര്‍ആന്‍ മന:പ്പാഠമാക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. റൈഹാനയുടെ ഉമ്മ വിദ്യാര്‍ത്ഥികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കണ്ടും കേട്ടുമാണ് റൈഹാന പഠനം ആരംഭിച്ചത്. ഏഴ് വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഖുര്‍ആനില്‍ നിന്നും ഒരു അദ്ധ്യായം മന:പ്പാഠമാക്കി. അതിനുള്ള അഭിനന്ദനമായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മാനം നല്‍കി. അത് ഖുര്‍ആന്‍ കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം ജനിപ്പിക്കാന്‍ കാരണമായി.

രണ്ട് വര്‍ഷം മുമ്പ്, ദുബൈയില്‍ നടന്ന ഹോളി ഖുര്‍ആന്‍ മത്സരം നേരിട്ട് വീക്ഷിക്കാന്‍ അവസരം ലഭിച്ചത് ഫാത്വിമ റൈഹാനക്ക് മറ്റൊരു പ്രചോദനമായി. ഖുര്‍ആനിനോടുള്ള അമിതമായ താല്‍പര്യവും നിരന്തരമായ പരിശ്രമവും ദൃഢപ്രതിജ്ഞയുമാണ് പതിനൊന്ന് വയസ്സായപ്പോഴേക്കും ഖുര്‍ആന്‍ പൂര്‍ണ്ണമായും മന:പ്പാഠമാക്കാന്‍ സഹായിച്ചതെന്ന് കുട്ടിയുടെ അധ്യാപകര്‍ പറയുന്നു. തന്റെ വലിയുപ്പ മുഹമ്മദ് കുഞ്ഞി ഹാജി സമ്മാനമായി നല്‍കിയ ഖുര്‍ആന്‍ റീഡിംഗ് പെന്‍ പാരായണത്തിന് സഹായകമായി. ലോക് ഡൗണ്‍ കാലയളവിലും ഖുര്‍ആന്‍ പഠനം തുടര്‍ന്ന റൈഹാന തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ച് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബറാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളെ ഓതിക്കേള്‍പ്പിച്ചു.

Ma'din QLand Student Fathima Raihana_Malabar News
ഫാത്വിമാ റൈഹാന

അദ്ധ്യാപകരുടെ നിരന്തരമുള്ള പ്രോത്സാഹനവും രക്ഷിതാക്കളുടെ അവസരോചിതമായ പിന്തുണയുമാണ് ഫാത്വിമാ റൈഹാനക്ക് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. നന്നായി ചിത്രം വരക്കുന്നതോടൊപ്പം ലോക പ്രശസ്തരായ ഖുര്‍ആന്‍ പണ്ഡിതരുടെ പാരായണ ശൈലി കേള്‍ക്കലും ബുര്‍ദ ആലാപനവുമാണ് പ്രധാന വിനോദങ്ങള്‍. ഖുര്‍ആന്‍ മനഃപാഠമുള്ള ഡോക്ടറാകാനാണ് ഫാത്വിമ റൈഹാനയുടെ ആഗ്രഹം.

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മഞ്ചേരി പുല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന മഅ്ദിന്‍ ക്യൂ ലാന്റില്‍ ഖുര്‍ആന്‍-മദ്റസ പഠനത്തോടൊപ്പം മഅ്ദിന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി കൂടിയാണ് ഫാത്വിമ റൈഹാന. മദ്റസാ സ്‌കൂള്‍ പഠനങ്ങളില്‍ ഏറെ മികവ് തെളിയിച്ച ഈ മിടുക്കി നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഐ.എ.എം.ഇ ജില്ലാ തല കെജിഫെസ്റ്റില്‍ കലാതിലക പട്ടവും നേടിയിട്ടുണ്ട്. മുഹമ്മദ് തമീം, ആയിശ എന്നിവര്‍ സഹോദരങ്ങളാണ്.

അപൂര്‍വ്വ നേട്ടം കൈവരിച്ച ഫാത്തിമ റൈഹാനയെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ക്യൂ ലാന്റ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ മൊയ്തീന്‍ മുസ്ലിയാര്‍ പള്ളിപ്പുറം, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ അഭിനന്ദിച്ചു.

COMMENTS

  1. ഖുർആൻ പഠിച്ച കുട്ടിയുടെ ന്യൂസ്‌ കണ്ടു. ഇത് ഇന്ത്യയിൽ തന്നെ പ്രഥമ കുട്ടിയായിരിക്കും ഫാത്തിമ റൈഹാന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE