കേരളത്തിന് ആശ്വാസം; 1404 കോടി രൂപ അനുവദിച്ചു കേന്ദ്രം

എല്ലാ സംസ്‌ഥാനങ്ങൾക്കുമായി 72,961,21 കോടി രൂപയുടെ നികുതി വിഹിതമാണ് അധിക ഗഡുവായി കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
festive season; Center sanctioned 1404 crore rupees - a relief for Kerala
Ajwa Travels

ന്യൂഡെൽഹി: ഉൽസവ സീസൺ കണക്കിലെടുത്ത് കേരളത്തിന് അധികനികുതി വിഹിതം അനുവദിച്ചു കേന്ദ്രം. 1404 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവർഷവും കണക്കിലെടുത്താണ് അടിസ്‌ഥാന വികസനത്തിനും സാമൂഹികക്ഷേമ പദ്ധതികൾക്കുമായി വിനിയോഗിക്കാൻ തുക അനുവദിച്ചത്. അധിക നികുതി വിഹിതമായിട്ടാണ് ഇത് നൽകുക.

എല്ലാ സംസ്‌ഥാനങ്ങൾക്കുമായി 72,961,21 കോടി രൂപയുടെ നികുതി വിഹിതമാണ് അധിക ഗഡുവായി കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. 2024 ജനുവരി പത്തിന് സംസ്‌ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഭജന ഗഡുവിന് പുറമേയാണ്, 2023 ഡിസംബർ 11ന് റിലീസ് ചെയ്‌ത 72,961,21 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. ശമ്പളവും പെൻഷനും നൽകാൻ പണമില്ലാതെ നട്ടം തിരിയുന്ന സംസ്‌ഥാന സർക്കാരിന് വലിയ ആശ്വാസമായിരിക്കുകയാണ് കേന്ദ്രം ഇപ്പോൾ അനുവദിച്ചിരിക്കുന്ന അധിക ഗഡു. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് യുപിക്കാണ്.

രാജ്യത്ത് വലിയ കടമുള്ള സംസ്‌ഥാനങ്ങളിലൊന്നായ കേരളത്തിന് വിവിധ റിപ്പോർട്ടുകൾ അനുസരിച്ച്‌ നിലവിൽ 4 ലക്ഷം കോടിക്ക് മുകളിൽ പൊതുകടമുണ്ട്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലെ കടമാണ് ഇത്. അതായത് കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 39 ശതമാനത്തിലധികം കടം വാങ്ങിച്ചിരിക്കുകയാണ് നമ്മുടെ സംസ്‌ഥാനം.

മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 29 ശതമാനത്തിൽ കൂടുതൽ പൊതുകടം കവിയരുതെന്നാണ് ചട്ടം. ആരോഗ്യകരമായ സാമ്പത്തിക അടിത്തറക്ക് ഇത് വിരുദ്ധമാണ്. കേരളത്തേക്കാൾ ഗുരുതരാവസ്‌ഥയിലാണ് മിസോറം, പഞ്ചാബ്, നാഗാലാൻഡ്, മേഘാലയ, അരുണാചൽ, ഹിമാചൽ സംസ്‌ഥാനങ്ങൾ.

Vanitha| കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ എംബിബിഎസ്‌ ഡോക്‌ടർ; പോരാട്ട വീഥിയിൽ വിഭ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE