വായു മലിനീകരണം തുടരുന്നു; ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് ധനസഹായം

By Team Member, Malabar News
Financial Support To Construction Workers In Delhi

ന്യൂഡെൽഹി: നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സംസ്‌ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു. ഇതേ തുടർന്ന് നിരവധി തൊഴിലാളികൾക്കാണ് തൊഴിൽ നഷ്‌ടമായത്‌. ഈ സാഹചര്യത്തിലാണ് ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചത്.

നിർമാണ തൊഴിൽ ചെയ്യുന്ന ആളുകളുടെ അക്കൗണ്ടിൽ 5,000 രൂപ വീതം നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കി. നിലവിൽ ഡെൽഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശമാകുകയാണ്. സിസ്‌റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്‌റ്റിംഗ്‌ ആൻഡ് റിസർച്ച്(SAFAR) പ്രകാരമാണ് വായു ഗുണനിലവാരം മോശം വിഭാഗത്തിലേക്ക് താഴ്ന്നത്.

എയർ ക്വാളിറ്റി ഇൻഡക്‌സ് പ്രകാരം ഞായറാഴ്‌ച 280 ആയിരുന്നത് ഇന്ന് 330 ആയി. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് ഡെൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായത്. തുടർന്ന് വായു ഗുണനിലവാരം വീണ്ടും മോശമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

Read also: തമിഴ്‌നാട്ടിലും മഴ തുടരുന്നു; നാളെ 7 ജില്ലകളിൽ റെഡ് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE