വിഷ്‌ണു- ബിബിൻ ടീമിന്റെ വെടിക്കെട്ട്; പഴമയിൽ പുതുമ ഒരുക്കുന്ന പുതിയ പോസ്‌റ്റർ

എന്‍എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന 'വെടിക്കെട്ട്' വിഷ്‌ണു ഉണ്ണികൃഷ്‌ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

By Siva Prasad, Special Correspondent (Film)
  • Follow author on
Vedikkattu Movie
Ajwa Travels

ഉടൻ വരുന്നു! വെടിക്കെട്ട് ഈ രീതിയിൽ പരസ്യമെഴുതിയ ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ പരസ്യം കാണുന്നവർ ഒന്ന് പിന്നിലോട്ട് പോയോ എന്ന് ഒരു നിമിഷം അതിശയിക്കും. അതാണ് ‘വെടിക്കെട്ട്’ ടീം തയാറാക്കുന്ന പരസ്യ പ്രചരണ രീതി.

അതെ, ഇത് പഴമയെ ചേർത്തുപിടിച്ചുകൊണ്ട് പുതുമയൊരുക്കുന്ന ഒരു സിനിമാ പരസ്യമാണ്. ഇന്നത്തെ കാലത്ത് ഇതൊരു പുതുമ തന്നെയാണ്. കുടുംബ പ്രേക്ഷകരുടെ പ്രിയനടൻമാരും തിരക്കഥാ രചയിതാക്കളുമായ ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ആദ്യമായി സംവിധാന മേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’.

ഈ ചിത്രത്തിന്റെ പ്രചരണാർഥം ഒരുക്കിയ ചുമരെഴുത്തുകളാണ് ജനശ്രദ്ധ പിടിച്ചിരിക്കുന്നത്. പഴയകാല ചുവരെഴുത്ത് രീതിയിൽ കൂടിയാണ് വെടിക്കെട്ടിന്റെ പരസ്യം ജനഹൃദയങ്ങളിലേക്ക് എത്തുന്നത്. പുതുമുഖങ്ങളെ അണിനിരത്തി ബിബിൻ ജോർജും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്റർ റിലീസ് ചെയ്‌തത്‌ ചിത്രത്തിലെ ഇരുന്നൂറോളം പുതുമുഖങളുടെ സോഷ്യൽ മീഡിയാ പേജിലൂടെയായിരുന്നു.

കട്ട കലിപ്പിൽ നിൽക്കുന്ന വിഷ്‌ണുവിന്റെ കഥാപാത്രത്തെയാണ് പോസ്‌റ്ററിൽ കാണുന്നത്. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജിയോ ജോസഫും, ഹന്നാൻ മാരാമുറ്റവും ആണ് സഹനിർമാണം. മഞ്‌ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന വെടിക്കെട്ടിൽ ജോൺകുട്ടിയാണ് ചിത്രസംയോജനം. കലാ സംവിധാനം സജീഷ് താമരശ്ശേരി. ബിബിൻ ജോർജ്, ഷിബു പുലർകാഴ്‌ച, വിപിൻ ജെഫ്രിൻ,ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്‌ച, അർജുൻ വി അക്ഷയ എന്നിവർ ചേർന്നാണ്. പാശ്‌ചാ]ത്തല സംഗീതം: അൽഫോൺസ് ആണ് ഒരുക്കുന്നത്.

Vedikkattu Movie

ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെപി, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്,മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്‌ണ, വസ്‌ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, ചീഫ് അസോ ഡയറക്‌ടർ: രാജേഷ് ആർ കൃഷ്‌ണൻ, ആക്ഷൻ: ഫിനിക്‌സ് പ്രഭു, മാഫിയ ശശി, സൗണ്ട് ഡിസൈൻ: എബി ജുബിൻ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ: ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം: ദിനേശ് മാസ്‌റ്റർ, അസോ. ഡയറക്‌ടർ: സുജയ് എസ് കുമാർ, ഗ്രാഫിക്‌സ്: നിധിൻ റാം, ഡിസൈൻ: ടെൻപോയിന്റ്, സ്‌റ്റിൽസ്: അജി മസ്ക്കറ്റ്, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: എപ്പോഴാണ് സ്‌ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്? ശ്രദ്ധേയ വനിതാ പ്രധാനമന്ത്രിമാർ ആരൊക്കെ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE