പറന്നുയര്‍ന്ന് പിഎസ്എല്‍വി-സി49; റഡാര്‍ ഇമേജിങ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

By Staff Reporter, Malabar News
MALABARNEWS-ISRO
Image Courtesy: Twitter/ISRO
Ajwa Travels

ചെന്നൈ: സമയം കൃത്യം 3.12, തെളിഞ്ഞ ആകാശത്തിലേക്ക് ഇസ്രോയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) കരുത്തനായ സാരഥി പിഎസ്എല്‍വി-സി49 കുതിച്ചുയര്‍ന്നപ്പോള്‍ ശ്രീഹരിക്കോട്ട സാക്ഷിയായത് മറ്റൊരു ചരിത്ര നിമിഷത്തിന്. ഇസ്രോയുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യമായ EOS-01 വിക്ഷേപണം വിജയകരമായി പൂര്‍ത്തീകരിച്ചു.

ഭൗമ നിരീക്ഷണം ലക്ഷ്യമിട്ട് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി നിര്‍മ്മിച്ച EOS-01 ഏറെ പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന ഉപഗ്രഹമാണ്. ഏത് കലാവസ്‌ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ ഉപഗ്രഹം ഭാവിയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ കെല്‍പ്പുള്ളതാണ്. പ്രധാനമായും കാര്‍ഷിക ആവശ്യങ്ങള്‍ക്കും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തും.

വിദേശ രാജ്യങ്ങളുടെ 9 ഉപഗ്രഹങ്ങളും ഒപ്പമുണ്ടായിരുന്നു. ലിത്വാനിയ-1, ലക്‌സംബർഗ്-4, യുഎസ്-4 എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കൃത്രിമ ഉപഗ്രഹങ്ങളാണ് ഇവ. ചില സാങ്കേതിക കാരണങ്ങളാല്‍ മുന്‍ നിശ്‌ചയിച്ചതിലും 10 മിനിറ്റ് വൈകിയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണം നടന്നത്.

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം EOS-01 വിക്ഷേപണ വാഹനത്തില്‍ നിന്നും വിട്ട് മാറി ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇസ്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, ഫേസ്ബുക്, യൂട്യൂബ് ചാനലുകളിലും വിക്ഷേപണം തല്‍സമയം കാണാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

Read Also: ഗ്ളാസ് പിടിക്കാൻ കഴിയുന്നില്ല, വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കണം; സ്‌റ്റാൻ സ്വാമി കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE