ലക്ഷദ്വീപ് വിഷയത്തിൽ ആശങ്ക; മോദിക്ക് കത്തയച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥർ

By Trainee Reporter, Malabar News
save_lakshadweep
Ajwa Travels

ന്യൂഡെൽഹി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളിൽ ആശങ്കയറിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലക്ഷദ്വീപിൽ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളിൽ എതിർപ്പും ആശങ്കയും അറിയിച്ചാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

ദ്വീപിൽ പുതുതായി സ്വീകരിച്ചിട്ടുള്ള എല്ലാ ജനദ്രോഹ പരിഷ്‌കാരങ്ങളും അടിയന്തിരമായി പിൻവലിക്കണം. ദ്വീപുകാരുടെ സമ്മതപ്രകാരമുള്ള പുതിയ അഡ്‌മിനിസ്ട്രേറ്ററെ ഇവിടെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ദ്വീപ് നിവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വികസന മാതൃകയാണ് ലക്ഷദ്വീപിന് ആവശ്യം. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ തീർത്തും അസ്വസ്‌ഥത ഉളവാക്കുന്നതാണ്. പുതിയ അഡ്‌മിനിസ്ട്രേറ്ററുടെ ഗുണ്ടാ ആക്‌ട്, മൃഗ സംരക്ഷണ നിയമം തുടങ്ങിയവ ആശങ്ക സൃഷ്‌ടിക്കുന്നതാണ്, കത്തിൽ പറയുന്നു.

മുൻ കേന്ദ്ര സുരക്ഷാ ഉപദേഷ്‌ടാവ് ശിവശങ്കർ മേനോൻ, മുൻ പ്രസാർ ഭാരതി സിഇഒ ജവഹർ സർക്കാർ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിംഗ്, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്‌ടാവ് ടികെഎ നായർ എന്നിവരടങ്ങുന്ന 93 പേരാണ് മോദിക്ക് കത്തയച്ചത്.

Read also: കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE