ഫ്രാങ്കോ മുളക്കൽ പ്രതിയായ കേസ്; വിചാരണ പൂർത്തിയായി, വിധി 14ന്

By Staff Reporter, Malabar News
franco-mulakka
Ajwa Travels

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ ബലാൽസംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻസ്‌ കോടതി ഈ മാസം 14ന് വിധി പറയും. 2019 ഏപ്രില്‍ ഒൻപതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്‌ത്രീകൾ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്. 39 പേരെ വിസ്‌തരിച്ചു.

2019 നവംബറിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാസംഗക്കേസിൽ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്‌ത്രീയെ ബലാസംഗം ചെയ്‌തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്‌ത്രീ പരാതി നല്‍കിയത്.

വൈക്കം ഡിവൈഎസ്‌പി ആയിരുന്ന കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്‌ഥാനങ്ങളിലായി നാല് മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്‌റ്റ് ചെയ്‌തത്.

ബലാൽസംഗം, അന്യായമായി തടവിൽ വയ്‌ക്കൽ, അധികാരം ഉപയോഗിച്ച് സ്‌ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വ‍ർഷം മുൻപാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്‌ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്.

Read Also: സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE