ബെംഗളൂരു: ബൊമ്മനഹള്ളിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്‌മെന്റിന് തീപിടിക്കുകയായിരുന്നു.
ബെംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ അശ്രിത് ആസ്‌പൈര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ടമെന്റിനൊപ്പം മറ്റ് രണ്ട് ഫ്‌ളോറുകളിലേക്ക് കൂടി തീപടര്‍ന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
അഗ്‌നി ശമന സേനയുടെ മൂന്ന് സംഘങ്ങൾ സംഭവസ്‌ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. കൂടുതല്‍ പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
Most Read: സന്ദർശകരുടെ തിരക്ക് വർധിക്കുന്നു; പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തും