ഗാസ മുനമ്പിൽ ആക്രമണം തുടരുന്നു; മരണം നൂറു കടന്നതായി റിപ്പോർട്ടുകൾ

By News Desk, Malabar News
Ajwa Travels

ജറുസലേം: പലസ്‌തീൻ- ഇസ്രയേൽ സംഘര്‍ഷത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികൾ. വെള്ളിയാഴ്‌ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

ഇതിനിടെ ഹമാസിനെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി കൂടുതല്‍ സൈന്യത്തെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചു. സംഘര്‍ഷങ്ങൾ ഒഴിവാക്കാൻ പല രാജ്യങ്ങള്‍ ഉള്‍പ്പെട്ടു നടത്തുന്ന സമാധാന ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഹമാസിനെതിരെ ആക്രമണം ശക്‌തമാക്കുന്നുവെന്ന സൂചനകളാണ് ഇസ്രയേല്‍ നല്‍കുന്നത്.

ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിനൊപ്പം കരസൈന്യവും അണിചേർന്നതായാണ് റിപ്പോർട്ടുകൾ. സൈനിക നടപടിയിൽ അവസാന വാക്കു പറയാറായിട്ടില്ലെന്നും നടപടി ആവശ്യമുള്ള സമയത്തോളം ദീർഘിപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.

അതേസമയം അറബ്- ജൂത വംശജര്‍ ഇടകലര്‍ന്ന് കഴിയുന്ന നഗരങ്ങളില്‍ ജനം തമ്മിൽ ഏറ്റുമുട്ടുന്നതും തുടരുകയാണ്. സംഘര്‍ഷങ്ങൾ ഒഴിവാക്കാന്‍ യുഎന്‍, ഈജിപ്‌ത്, ഖത്തര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങളില്‍ കാര്യമായ പുരോഗതിയില്ല.

National News: വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE